മെട്രോ സ്റ്റേഷനുകൾക്ക് സമീപം പാർക്കിങ് സൗകര്യമില്ലാത്തത് ബുദ്ധിമുട്ടിലാക്കി
text_fieldsകൊച്ചി: മെട്രോ സ്റ്റേഷനുകൾക്ക് സമീപം ആവശ്യത്തിന് പാർക്കിങ് സൗകര്യമില്ലാത്തത് ജനങ്ങൾക്ക് ബുദ്ധിമുട്ടായി. പൊതുജനങ്ങൾക്കായി മെട്രോ തുറന്നുകൊടുത്ത ആദ്യദിനം നൂറുകണക്കിനാളുകളാണ് വാഹനങ്ങളിൽ മെട്രോയിൽ കയറാനെത്തിയത്. സ്റ്റേഷനുകൾക്ക് സമീപം തയാറാക്കിയ പാർക്കിങ് മേഖല കുറച്ച് വാഹനങ്ങൾ മാത്രം ഉൾക്കൊള്ളുന്നതാണ്. റോഡരിൽ പാർക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. പലർക്കും സമീപ സ്ഥലങ്ങളിൽ പാർക്കിങ് സൗകര്യം ഉണ്ടോ എന്ന് അന്വേഷിച്ചു നടക്കേണ്ടിവന്നു. റോഡരികിലെ പാർക്കിങ് നിയന്ത്രിക്കാൻ പൊലീസ് പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങളുമായി വന്നവർ സ്റ്റേഷന് മുന്നിൽ നിർത്തി ആളുകളെ ഇറക്കാൻ തുടങ്ങിയതോടെ സ്റ്റേഷനുകൾക്ക് മുന്നിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. പാലാരിവട്ടം, ആലുവ സ്റ്റേഷനുകൾക്ക് മുന്നിലാണ് ഗതാഗത തടസ്സം അനുഭവപ്പെട്ടത്.
മെട്രോ യാത്രികർക്കായി കെ.എസ്.ആർ.ടി.സി ഫീഡർ സർവിസുകൾ ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസ് തുടങ്ങും. സ്റ്റേഷനുകൾക്കു സമീപത്തെ പാർക്കിങ് മേഖലയിൽ തിങ്കളാഴ്ച സൗജന്യമായാണ് വാഹനങ്ങൾ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച മുതൽ ഫീസ് ഈടാക്കുമെന്ന് കരാറേറ്റെടുത്ത കമ്പനി വ്യക്തമാക്കി. മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരിക്കും ബില്ലിങ് നടത്തുക. പാർക്കിങ്ങിന് പ്രവേശിച്ച വാഹനങ്ങളുടെ നമ്പറും ഉടമയുടെ ഫോൺ നമ്പറും വഴി ആപ്ലിക്കേഷനിൽ നിന്ന് ബിൽ മെസേജായി അയക്കും. തിരിച്ച് വണ്ടി എടുക്കാൻ വരുമ്പോൾ മെസേജിലെ വിവരം ജീവനക്കാർക്ക് കൈമാറണം. ഇതാണ് രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.