Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെട്രോ സർവിസ്...

മെട്രോ സർവിസ് പുനരാരംഭിച്ചു:  ദുരിതം അനുഭവിക്കുന്നവർക്കായി സൗജന്യ സർവിസ്

text_fields
bookmark_border
മെട്രോ സർവിസ് പുനരാരംഭിച്ചു:  ദുരിതം അനുഭവിക്കുന്നവർക്കായി സൗജന്യ സർവിസ്
cancel

കൊച്ചി:  പ്രതികൂല സാഹചര്യത്തെ തുടർന്ന് പത്ത് മണിക്കൂർ നിർത്തിവെച്ചശേഷം മെട്രോ സർവിസ് പുനരാരംഭിച്ചു. മുട്ടം യാർഡിൽ വെള്ളം കയറിയതും വൈദ്യുത ബന്ധം തടസ്സപ്പെട്ടതുമാണ് സർവിസ് നിർത്താൻ കാരണം. കളമശ്ശേരി സബ് സ്​റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണവും തടസ്സപ്പെട്ടിരുന്നു. സ്ഥിതി അനുകൂലമാകുകയും മെട്രോ സർവിസ് അടിയന്തര ആവശ്യമായി മാറുകയും ചെയ്തതോടെയാണ് കെ.എം.ആർ.എൽ ഇടപെടൽ നടത്തിയത്. തുടർന്ന് വേഗം കുറച്ച് ആറു സർവിസ്​ മാത്രമാണ് നടത്തിയത്. 

ആലുവ പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമായും സർവിസ് പുനരാരംഭിച്ചത്. സൗജന്യ യാത്രയാണ് ഒരുക്കിയത്. മുട്ടത്ത് ട്രെയിനുകൾ നിർത്തിയിടുന്ന ഭാഗത്തിന്​ താഴെയായി വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ഓപറേറ്റിങ്​ കണ്‍ട്രോൾ റൂമും സിഗ്​നൽ നിയന്ത്രിക്കുന്ന ഭാഗങ്ങളുമൊക്കെ വെള്ളക്കെട്ട് ഭീഷണിയിലാണ്.

സിഗ്​നലിങ്​ നിർത്തിയതോടെ ട്രെയിനുകളൊന്നും രാവിലെ ട്രാക്കിലേക്ക് എത്തിച്ചിട്ടില്ല. കളമശ്ശേരി ഇലക്ട്രിക്കൽ സബ് സ്​റ്റേഷൻ പ്രവർത്തനം നിർത്തിെവച്ചതിനെ തുടർന്ന് വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധം വൈകുന്നേരത്തോടെയാണ് പുനസ്ഥാപിച്ചത്. തുടർന്ന് ട്രാക്കുകളിലേക്ക് പവർ സപ്ലൈ ചെയ്തു ട്രെയിൻ സർവിസ് പുനഃസ്ഥാപിക്കുകയായിരുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainkochi metrokerala newskerala floodRain Havoc
News Summary - Kochi Metro Service - Kerala news
Next Story