കൊച്ചി മെട്രോ സർവിസ് കൂട്ടും
text_fieldsകൊച്ചി: മെട്രോയില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ സർവിസുകളുടെ എണ്ണം കൂട്ടും. പ്രതിദിന യാത്രക്കാരുടെ എണ്ണം 54,000 കടന്നു. കഴിഞ്ഞ 11ന് മാത്രം 54,504 പേരാണ് യാത്ര ചെയ്തത്. കോവിഡ് ലോക്ഡൗണിനുശേഷം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്. ആദ്യ ലോക്ഡൗണിനുശേഷം സര്‍വിസ് ആരംഭിച്ചപ്പോള്‍ പ്രതിദിനം 18,361 പേരാണ് യാത്ര ചെയ്തിരുന്നതെങ്കില്‍ രണ്ടാം ലോക്ഡൗണിനുശേഷം അത് 26,043 പേരായി. നവംബറില്‍ 41,648 പേരായി. ഡിസംബറിൽ 54,500 കടന്നു.
കൂടുതല്‍ സര്‍വിസ് നടത്താൻ ട്രെയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കുറക്കുകയാണ്. തിരക്കുള്ള സമയങ്ങളില്‍ ഏഴുമിനിറ്റ് ഇടവിട്ടായിരുന്നു ട്രെയിനുകളെങ്കില് 18 മുതല്‍ ശനി, തിങ്കള്‍ ദിവസങ്ങളില്‍ 6.15 മിനിറ്റ് ഇടവിട്ട് ട്രെയിനുകളുണ്ടാകും. തിരക്കുകുറഞ്ഞ സമയങ്ങളില്‍ 8.15 മിനിറ്റ് ഇടവിട്ടായിരുന്നത് 7.30 മിനിറ്റാക്കും. ഞായറാഴ്ചകളില്‍ ട്രെയിനുകൾക്കിടയിലെ സമയം 10 മിനിറ്റ് ആയിരുന്നത് ഒമ്പത് മിനിറ്റാക്കി. ഇതോടെ ട്രെയിന്‍ സര്‍വിസിെൻറ എണ്ണം ഇപ്പോഴത്തെ 229ല്‍ നിന്ന് ശനി, തിങ്കള്‍ ദിവസങ്ങളില്‍ 271 ആകും.
ചൊവ്വ മുതല്‍ വെള്ളി വരെ ട്രെയിനുകള്‍ക്കിടയിലെ സമയത്തില്‍ മാറ്റമില്ല. തിരക്കുള്ള സമയങ്ങളില്‍ ഏഴുമിനിറ്റും മറ്റ് സമയങ്ങളില്‍ 8.15 മിനിറ്റും ഇടവിട്ട് ട്രെയിനുണ്ടാകും. യാത്രക്കാര്‍ക്കിടയില്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ തിരക്ക് കൂടിയാല്‍ സര്‍വിസിന് കൂടുതല്‍ ട്രെയിനുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് കെ.എം.ആര്.എല്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.