കൊച്ചി മെട്രോ സെപ്റ്റംബർ ഏഴ് മുതൽ
text_fieldsകൊച്ചി: കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പുതിയ കോവിഡ് അൺലോക്ക് മാനദണ്ഡങ്ങൾ പ്രകാരം കൊച്ചി മെട്രോ ഏഴ് മുതൽ സർവിസ് ആരംഭിക്കുമെന്ന് കെ.എം.ആർ.എൽ അറിയിച്ചു.
രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ ഓരോ 20 മിനിറ്റിലുമായിരിക്കും ട്രെയിനുകൾ. താപനില പരിശോധിച്ച ശേഷം മാത്രമായിരിക്കും യാത്രക്കാരെ സ്റ്റേഷനിൽ പ്രവേശിപ്പിക്കുക. യാത്രക്കാർക്ക് കൈ വൃത്തിയാക്കാൻ സാനിറ്റൈസർ സജ്ജീകരിച്ചിട്ടുണ്ടാകും.
As part of the nationwide Unlock 4.0, Kochi Metro services to resume operations from 7th September 2020.#KochiMetro pic.twitter.com/HbjucWlCGY
— Kochi Metro Rail (@MetroRailKochi) August 29, 2020
യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സി.സി.ടി.വി കാമറകളിലൂടെ പരിശോധിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളുമായി സമ്പർക്കത്തിൽ വരുന്ന സ്ഥലങ്ങളെല്ലാം നാല് മണിക്കൂർ ഇടവേളയിൽ അണുവിമുക്തമാക്കും.
കൊച്ചി വൺ കാർഡ്, ഡിജിറ്റൽ പേയ്മെൻറ് എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകും. മറ്റ് ഇടപാടുകൾക്ക് പ്രത്യേക പണപ്പെട്ടിയും സജ്ജീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.