കൊച്ചി മെട്രോ സ്റ്റേഷന്‍: വാഹന പാര്‍ക്കിങ്ങിന് നൂതന സംവിധാനം വരുന്നു
text_fieldsകൊച്ചി: നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊച്ചി മെട്രോ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്ങിന് സമഗ്രസംവിധാനം വരുന്നു. കാമറ ടെക്‌നോളജിയുടെയും സെന്‍സറുകളുടെയും സഹായത്തോടെ സെക്യൂരിറ്റി ജീവനക്കാരുടെ ആവശ്യമില്ലാതെ തന്നെ സുരക്ഷിതവും അനായാസവുമായി പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കുന്ന ഈ സംവിധാനം അടുത്തവര്‍ഷം മെയ് മാസത്തോടെ സജ്ജമാകും.
പുതിയ സംവിധാനം ഒരുക്കുന്നതിന്‍റെ ഭാഗമായി അഞ്ച് സ്റ്റേഷനുകള്‍ ഒഴികെ ബാക്കി എല്ലാ മെട്രോസ്റ്റേഷനുകളിലും പാര്‍ക്കിങ് 25ാം തീയതി മുതല്‍ സൗജന്യമായിരിക്കും. പാര്‍ക്കിങ്ങിന് ഏറെ തിരക്ക് അനുഭവപ്പെടുന്ന സെക്യൂരിറ്റി ജീവനക്കാരുടെ സഹായം അത്യാവശ്യമായ ആലുവ, ഇടപ്പള്ളി, എം.ജി റോഡ്, കളമശ്ശേരി, കുസാറ്റ് സ്റ്റേഷനുകളില്‍ മാത്രം പാര്‍ക്കിങ്ങിന് നാമമാത്രമായ ചാര്‍ജ് ഈടാക്കും.
25ാം തീയതി മുതല്‍ ഈ അഞ്ചു സ്റ്റേഷനുകളില്‍ മാത്രം മെട്രോ യാത്രക്കാരുടെ കാറിന് ദിവസം 10 രൂപയും ബൈക്കിന് അഞ്ച് രൂപയുമായിരിക്കും പാര്‍ക്കിങ് ഫീസ്. യാത്രക്കാര്‍ പാര്‍ക്കിങ് സ്ഥലത്ത് മെട്രോ ട്രെയിന്‍ ടിക്കറ്റ് കാണിക്കണം. യാത്രക്കാരല്ലാത്തവരുടെ കാറിന് ആദ്യ രണ്ട് മണിക്കൂറില്‍ 30 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിലും 15 രൂപയുമായിരിക്കും ഫീസ്. ബൈക്കിന് ആദ്യ രണ്ട് മണിക്കൂറില്‍ 10 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിലും അഞ്ച് രൂപ വീതവുമായിരിക്കും ഫീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.