Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയാത്രക്കാരന്‍...

യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങി; കൊച്ചി മെട്രോ അരമണിക്കൂര്‍ നിര്‍ത്തിവെച്ചു

text_fields
bookmark_border
യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങി; കൊച്ചി മെട്രോ അരമണിക്കൂര്‍ നിര്‍ത്തിവെച്ചു
cancel

കൊച്ചി: യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സർവീസ് തൽക്കാലത്തേക്ക് നിർത്തി. അരമണിക്കൂറിന് ശേഷമാണ് മെട്രോ യാത്ര തുടര്‍ന്നത്. മലപ്പുറം സ്വദേശിയായ അലി അക്ബര്‍ ആണ് ട്രാക്കില്‍ ഇറങ്ങിയത്. പാലാരിവട്ടം സ്റ്റേഷനില്‍ വച്ച്‌ ട്രാക്കില്‍ ഇറങ്ങിയ ഇയാള്‍ ചങ്ങമ്പുഴ പാര്‍ക്ക് ഭാഗത്തേക്ക് നടക്കുകയായിരുന്നു. 

മെട്രോ ട്രാക്കിന് നടുവിലൂടെ ട്രെയിനിന് വൈദ്യുതി നല്‍കുന്ന 750 വാട്ട് തേര്‍ഡ് റെയില്‍ ലൈനുണ്ട്. അപകടം മനസിലാക്കി അധികൃതർ ട്രാക്കിലെ വൈദ്യുതി ബന്ധം വിഛേദിച്ചു. എതിര്‍ വശത്തു നിന്നും പൊലീസ് എത്തിയതോടെ ഇയാള്‍ തിരിച്ച്‌ പാലാരിവട്ടത്തേക്ക് വരികയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi metrokerala newsmalayalam newsPassengertraffic disrupted
News Summary - Kochi Metro traffic disrupted as passenger jumps on track -Kerala news
Next Story