കൊച്ചി മെട്രോ: രണ്ടാം ഘട്ട പരീക്ഷണയോട്ടം ഇന്ന്
text_fieldsകൊച്ചി: മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള റൂട്ടില്‍ പരീക്ഷണ ഓട്ടം ഇന്നു നടക്കും. ട്രയൽ റൺ വിജയിച്ചാൽ സെപ്റ്റംബര്‍ മൂന്നാം ആഴ്ചയോടെ യാത്രാ സര്‍വീസ് തുടങ്ങുമെന്ന് ലക്ഷ്യമെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ കലൂർ സ്റ്റേഡിയത്തിൽ നിന്നാവും ട്രയൽ റൺ തുടങ്ങുക. ട്രയലിനു മുന്നോടിയായി യാത്രാ പാതയിലെ ട്രാക്കിൽ വൈദ്യുതീകരണ സംവിധാനങ്ങളും സിഗ്നൽ സംവിധാനങ്ങളും ഇന്നലെ രാത്രിയോടെ പ്രവർത്തനക്ഷമമാക്കി. പരീക്ഷണ സർവീസ് ആയതിനാൽ ആദ്യ ദിവസങ്ങളില്‍ ഒരു ട്രെയിനാണ് ഉപയോഗിക്കുക.
ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം, കലൂർ ജംഗ്ഷൻ, ലിസി ജംഗ്ഷൻ, എംജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാണ് പാതയിൽ ഉള്ളത്. ആഗസ്റ്റിൽ സ്റ്റേഷനുകളുടെയെല്ലാം നിര്‍മാണം പൂര്‍ത്തിയാകും. ഇതിനു ശേഷമാണ് മെട്രോ റെയില്‍ സുരക്ഷാ കമ്മിഷണറുടെ പരിശോധനയുണ്ടാകുകയെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.
ജൂണ്‍ 17-നാണ് ആലുവ മുതല്‍ പാലാരിവട്ടം വരെ മെട്രോ റൂട്ട് ഉദ്ഘാടനം ചെയ്തത്. 19 ന് ഈ റൂട്ടില്‍ യാത്രാ സര്‍വീസ് തുടങ്ങി. നിലവില്‍ സര്‍വീസിനുള്‍പ്പെടെ 10 ട്രെയിനുകളാണ് കൊച്ചിയിലെത്തിച്ചിരിക്കുന്നത്. ഈ ട്രെയിനുകളാണ് പരീക്ഷണ ഓട്ടത്തിനും ഉപയോഗിക്കുക. മഹാരാജാസ് കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ദൂരം 18 കിലോമീറ്ററാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.