കൊച്ചി മെേട്രാ രണ്ടാം ഘട്ടം: കാക്കനാേട്ടക്ക് അനുയോജ്യം മെട്രോതന്നെ
text_fieldsകൊച്ചി: കലൂരിൽനിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് ഏറ്റവും അനുയോജ്യമായ പൊതുഗതാഗത സംവിധാനം മെട്രോ റെയിൽതന്നെയെന്ന് വിലയിരുത്തൽ. ഇതിെൻറ അടിസ്ഥാനത്തിൽ പരിഷ്കരിച്ച പദ്ധതി റിപ്പോർട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) അധികൃതർ വൈകാതെ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് സമർപ്പിക്കും. കൊച്ചി മെട്രോയുടെ 2,025 കോടി രൂപ ചെലവുവരുന്ന രണ്ടാംഘട്ടം സംബന്ധിച്ച് നേരേത്ത സമർപ്പിച്ച റിപ്പോർട്ടിൽ മന്ത്രാലയം കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്.
കലൂർ രാജ്യാന്തര സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള 11.7 കിലോമീറ്ററാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. ഇൗ പാതയിൽ 11 സ്റ്റേഷനുണ്ടാകും. പദ്ധതി സംബന്ധിച്ച് കെ.എം.ആർ.എൽ വിശദ റിപ്പോർട്ട് സമർപ്പിെച്ചങ്കിലും കാക്കനാടിന് അനുയോജ്യമായ ബദൽ ഗതാഗത സംവിധാനങ്ങളുടെ സാധ്യതകൂടി പഠിച്ചശേഷം അക്കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പുതിയ നയത്തിൽ മെട്രോക്കൊപ്പം ബദൽ ഗതാഗത സംവിധാനങ്ങളായ ബസ് ഇടനാഴി, ട്രാം സർവിസ് എന്നിവക്കും ഉൗന്നൽ നൽകുന്നു. ചെലവേറിയ മെട്രോക്ക് പകരം ബദൽ സംവിധാനങ്ങളേതെങ്കിലും കാക്കനാടിന് അനുയോജ്യമാകുമോ എന്ന് വിശദമായി പഠിക്കാനാണ് കേന്ദ്രത്തിെൻറ നിർദേശം.
ഇൻഫോപാർക്കും സ്മാർട്ട് സിറ്റിയും ഉൾപ്പെടുന്ന ഉപഗ്രഹ നഗരമായി വളർന്നുവരുന്ന കാക്കനാട് മേഖലയുടെ അടുത്ത 30 വർഷത്തെ വികസനം കണക്കിലെടുക്കുേമ്പാൾ മെട്രോ റെയിലാണ് അനുയോജ്യമെന്നാണ് കെ.എം.ആർ.എൽ അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രം നിർദേശിച്ച സാഹചര്യത്തിൽ രണ്ടാം ഘട്ടത്തിന് അംഗീകാരം ലഭിക്കുന്ന നടപടികളും നീളും. എന്നാൽ, പദ്ധതിയിൽ അനിശ്ചിതത്വം സൃഷ്ടിക്കില്ലെന്ന് കെ.എം.ആർ.എൽ അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.