വനിതകൾക്കും വിദ്യാർഥികൾക്കുമായി കൊച്ചി വൺ കാർഡുമായി മെട്രോ
text_fieldsകൊച്ചി: വനിതകൾക്കും വിദ്യാർഥികൾക്കും സുരക്ഷിതയാത്ര ഒരുക്കുന്നതിെൻറ ഭാഗമായി കൊച്ചി വൺ കാർഡ് പ്രത്യേക പദ്ധതിയുമായി കൊച്ചി മെട്രോ. എറണാകുളം സെൻറ് തെരേസാസ് കോളജിൽ നടന്ന ചടങ്ങിൽ കെ.എം.ആർ.എൽ എം.ഡി അൽകേഷ് കുമാർ ശർമ പദ്ധതി അവതരിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ലിസി മാത്യു കാർഡ് ഏറ്റുവാങ്ങി.
കോളജിലെ അമ്പതോളം വിദ്യാർഥികൾക്കും മറ്റിടങ്ങളിലെ വിദ്യാർഥികൾക്കുമായി കാർഡ് നൽകി. ആക്സിസ് ബാങ്കുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഒറ്റത്തവണ 150 രൂപക്ക് റീചാർജ് െചയ്താൽ ഇഷ്യുവൻസ് ഫീ, വാർഷിക ഫീ, ടോപ്അപ് ചാർജ് എന്നിവ ഇതിൽ കുറയും. അംഗീകൃത തിരിച്ചറിയൽ കാർഡ് സമർപ്പിച്ചാൽ ഏത് മെട്രോ സ്റ്റേഷനിൽനിന്നും കൊച്ചി വൺ കാർഡ് സ്വന്തമാക്കാം.
രണ്ടുമാസമാണ് ഓഫർ കാലാവധി. സ്ത്രീ ശാക്തീകരണത്തിൽ കൊച്ചി മെട്രോ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് അൽകേഷ് കുമാർ ശർമ പറഞ്ഞു. കോളജ് ഡയറക്ടർ സിസ്റ്റർ ഡോ. വിനിത, കെ.എം.ആർ.എൽ സിസ്റ്റംസ് ഡയറക്ടർ ഡി.കെ. സിൻഹ, ചലച്ചിത്രനടി നിരഞ്ജന അനൂപ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.