കൊച്ചി മെട്രോ: നാൾവഴികൾ
text_fields2004 ഡിസംബർ
ഡൽഹി മെട്രോ റെയിൽ കോർപറേഷൻ കൊച്ചി മെട്രോയുടെ നിർമാണത്തിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയ്യാറാക്കാനുള്ള സര്‍വെ ആരംഭിച്ചു.
2005 ജൂലൈ
ഡി.എം.ആര്‍.സി സംസ്ഥാന സര്‍ക്കാരിന് ഡി.പി.ആര്‍ തയ്യാറാക്കി സമര്‍പ്പിച്ചു. 2005 മേയ് മാസത്തിലെ വില നിലവാരമനുസരിച്ചാണ് സമർപിച്ച ഡി.പി.ആറിൽ ചെലവു കണക്കാക്കിയത്. ആലുവ മുതല്‍ പേട്ട വരെ 25.253 കിലോമീറ്റര്‍ നീളത്തില്‍ മെട്രോ നിര്‍മാണത്തിന് ചെലവ് 2338 കോടി എന്നതായിരുന്നു ഡി.പി.ആറിലെ ചിലവ് കണക്ക്.
സെപ്തംബര്‍ 12
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിൻറെ പ്രിന്‍സിപ്പല്‍ അനുമതി തേടി കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് ഡി.പി.ആര്‍ സമർപിച്ചു. തുടര്‍ന്ന് വിശദാംശങ്ങള്‍ പരിശോധനക്കായി ആസൂത്രണ കമ്മീഷനിലും ധനമന്ത്രാലയത്തിലും ശേഷം മെട്രോ സെല്ലിലും എത്തി.
2007 ഡിസംബര്‍ 11
ഭരണാനുമതി നല്‍കാന്‍ വൈകരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ആസൂത്രണ കമ്മീഷനും നഗര വികസന മന്ത്രാലയത്തിനും കത്തയച്ചു. പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ക്ക് ഭരണാനുമതിയും നല്‍കി.
2008 ജനുവരി എട്ട്
ഡെല്‍ഹി മെട്രോ മാതൃക തന്നെ കൊച്ചി മെട്രോക്ക് സ്വീകരിക്കുന്നതാണ് ഉചിതമെന്നും അതാണ് അനുയോജ്യമായതെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നഗര വികസന മന്ത്രാലയത്തെ അറിയിച്ചു. പുതുക്കിയ പദ്ധതി ചെലവ് 2686 കോടി. നിര്‍മാണം ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
2009 ഫെബ്രുവരി മൂന്ന്
പദ്ധതിയുടെ ഫൈനാന്‍സ് മാതൃക സംബന്ധിച്ച വിശദാംശങ്ങള്‍ ആസൂത്രണ കമീഷന് സമര്‍പിച്ചു.
ജൂണ്‍ 22
പന്ത്രണ്ടാം പദ്ധതിയിലുള്‍പ്പെടുത്തി പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ആകെ ചെലവിന്‍റെ 20 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കാനും സംയുക്ത ഉടമസ്ഥതയില്‍ നിര്‍മിക്കാനും നിര്‍ദ്ദേശം. ഇരു സര്‍ക്കാരിന്‍റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍(എസ്.പി.വി) രൂപവത്കരിക്കാനും നിർദേശമുണ്ടായി. ഇതേ മാസത്തിൽ തന്നെ ഡെൽഹി മെട്രോ റെയിൽ കോർപറേഷൻ കൊച്ചിയിൽ ഓഫീസ് തുറന്നു.
2010 മാര്‍ച്ച് 19
മെട്രോ അനുബന്ധ വികസന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിൻറെ അംഗീകാരം. നോര്‍ത്ത് മേല്‍പാലം പൊളിച്ചു പണിയുന്നത് ഉള്‍പ്പെടെ നാല് അനുബന്ധ പദ്ധികള്‍ക്കായി 158. 68 കോടി അനുവദിച്ചു.
സെപ്തംബര്‍ 29
മെട്രോക്കും അനുബന്ധ വികസനത്തിനും എത്രയും വേഗതയിൽ സ്ഥലമേറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനായി സ്പെഷ്യല്‍ തഹസില്‍ദാരെ നിയമിച്ചു.
2011 ജൂണ്‍ ആറ്
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് രൂപവത്കരിക്കാന്‍ മന്ത്രിസഭാ തീരുമാനം.
ജൂണ്‍ 18
മുഖ്യമന്ത്രി ചെയർമാനും ടോം ജോസ് എം.ഡിയായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) രൂപവത്കരിച്ചു.
ആഗസ്റ്റ് 11
കൊച്ചി മെട്രോക്കുള്ള കേന്ദ്രാനുമതി വൈകിക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ആസൂത്രണ കമീഷന്‍ ഡെപ്യൂട്ടി ചെയര്‍മാനും കേന്ദ്ര നഗരാസൂത്രണ മന്ത്രിക്കും കത്തയച്ചു. തുടർന്ന് വീണ്ടും ഒക്ടോബര്‍ അഞ്ചിനും മുഖ്യമന്ത്രിയുടെ സമാന രീതിയിൽ കത്തയച്ചു.ഡിസംബറില്‍ ചേര്‍ന്ന കെഎംആര്‍എലിന്‍റെ മൂന്നാമത് ബോര്‍ഡ് യോഗത്തില്‍ പദ്ധതിക്ക് ആഗോള ടെണ്ടര്‍ വിളിക്കാന്‍ തീരുമാനമായി.
2012 ജനുവരി
കെ.എം.ആർ.എലിന്‍റെ ആവശ്യം വിവാദമായപ്പോള്‍ പദ്ധതി ഡി.എം.ആര്‍.സിയെ തന്നെ ഏല്‍പിക്കുമെന്ന് മന്ത്രിസഭാ തീരുമാനം.
ജനുവരി 28
കൊച്ചി മെട്രോ നിര്‍മാണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ടോം ജോസിന് സിംഗപ്പൂര്‍ യാത്രക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.ഫെബ്രുവരി കരട് ധാരണാപത്രം ഡി.എം.ആര്‍.സി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് സമര്‍പിച്ചു. കൊച്ചി മെട്രോ നിര്‍മാണത്തിന് 30 സിവില്‍ എന്‍ജിനീയര്‍മാരെ ഡി.എം.ആര്‍.സി പുതുതായി റിക്രൂട്ട് ചെയ്തു.
മാര്‍ച്ച് ഒൻപത്
കൊച്ചി മെട്രോ ഉള്‍പ്പെടെ കേരളത്തിലെ പദ്ധതികളില്‍ തീരുമാനമെടുക്കാന്‍ ഇ.ശ്രീധരനെ ചുമതലപ്പെടുത്തി ഡി.എം.ആര്‍.സി മാനേജിങ് ഡയറക്ടർ മങ്കുസിങ്ങിന്‍റെ പ്രത്യേക ഉത്തരവിറങ്ങി.
മാര്‍ച്ച് 30
മെട്രോ പാതയിലെ ആലുവ മുട്ടം യാര്‍ഡിന്‍റെ നിര്‍മാണത്തിന് ഡി.എം.ആര്‍.സി ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ മെട്രോ നിര്‍മാണം പരിശോധിക്കാനും ബംഗളൂരു മെട്രോ അധികൃതരുമായി ചര്‍ച്ചക്കും ടോം ജോസിന്‍റെ നേതൃത്വത്തില്‍ കെ.എം.ആര്‍.എല്‍ സംഘം ബംഗളൂരുവിൽ എത്തി.
ജൂലൈ മൂന്ന്
പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
ജൂലൈ 31
ടോം ജോസ് കെ.എം.ആര്‍.എലിന്‍റെ ലോഗോ പ്രകാശനം തീരുമാനിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് മാറ്റി.
ആഗസ്റ്റ് 11
കെ.എം.ആര്‍.എല്‍ ബോര്‍ഡ് പുനസംഘടിപ്പിപ്പു. ഡോ. സുധീര്‍കൃഷ്ണ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.
ആഗസ്റ്റ് 13
ഡി.എം.ആര്‍.സി മുട്ടം യാര്‍ഡിന് ടെണ്ടര്‍ ക്ഷണിച്ച നടപടികള്‍ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ടോം ജോസിന്‍റെ കത്ത് നൽകി.
ആഗസ്റ്റ് 14
കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്ന് ടോം ജോസിനെ നീക്കം ചെയ്തു.
ആഗസ്റ്റ് 16
ഏലിയാസ് ജോര്‍ജിനെ കെ.എം.ആര്‍.എലിന്‍റെ പുതിയ എം.ഡിയായി നിയമിച്ചു.
സെപ്തംബര്‍ 11
കെ.എം.ആര്‍.എല്‍ ബോര്‍ഡിന്‍റെ ആദ്യ യോഗം നടന്നു.
സെപ്തംബര്‍ 13
മെട്രോ നിര്‍മാണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
2013 ഏപ്രില്‍ നാല്
കെ.എം.ആര്‍.എല്‍ ഡെൽഹി മെട്രോ റെയിലുമായി കരാര്‍ ഒപ്പിട്ടു.
2013 ഏപ്രില്‍ 25
ഫ്രഞ്ച് ഡവലപ്മെന്‍റ് ഏജന്‍സി മെട്രൊ പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തി. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.
2013 ജൂണ്‍ ഏഴ്
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.
2013 ജൂണ്‍ 19
സ് റ്റേഷനുകള്‍ക്ക് സംസ്ഥാന ക്യാബിനറ്റ് അംഗീകാരം ലഭിച്ചു.
2013 സെപ്റ്റംബര്‍ 30
കലൂരില്‍ ആദ്യ മെട്രോ സ് റ്റേഷന്‍ നിര്‍മാണം ആരംഭിച്ചു.
2014 ആഗസ് റ്റ് 12
കൊച്ചി മെട്രോയ്ക്കു വേണ്ടി കോച്ചുകള്‍ ഉണ്ടാക്കാനുള്ള കരാര്‍ ഫ്രഞ്ച് കമ്പനിയായ അൽ സ് റ്റോമിന്.
2014 ആഗസ്റ്റ് 28
കൊച്ചി മെട്രോ വികസനത്തിന് സഹായിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം.
2015 ജൂണ്‍ 10
മെട്രൊയ്ക്കായി ഓട്ടോ മേറ്റഡ് ടിക്കറ്റ് കലക്ഷന്‍ സംവിധാനം നനടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആക്സിസ് ബാങ്കുമായി ധാരണാ പത്രം ഒപ്പിട്ടു.
2015 സെപ്തംബര്‍ നാല്
കൊച്ചി മെട്രോയുടെ പുതിയ ലോഗോയും ട്രെയിന്‍ ഡിസൈനും നിലവില്‍ വന്നു.
2016 ജനുവരി രണ്ട്-
മെട്രൊയുടെ ആദ്യസെറ്റ് കോച്ചുകള്‍ നിര്‍മാതാക്കളായ അൽ സ്റ്റോം കൈമാറി.
2016 ജനുവരി 12
കോച്ചുകള്‍ മുട്ടം യാര്‍ഡിലെത്തി.
2016 ജനുവരി 23
മുട്ടം യാര്‍ഡില്‍ കോച്ചുകളുടെ പരീക്ഷണ ഓട്ടം തുടങ്ങി
2016 മാര്‍ച്ച് 21
മുട്ടം മുതല്‍ ഇടപ്പള്ളി വരെ കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം നടത്തി.
2016 ജൂണ്‍ 19
മെട്രോ സ്റ്റേഷന്‍ പ്രദേശങ്ങളിലും ആലുവ, ഇടപ്പള്ളി, വൈറ്റില ജങ്ഷനുകളിലും ഗതാഗതം മെച്ചപ്പെടുത്താനുള്ള നൂറു കോടി രൂപയുടെ പദ്ധതിക്ക് കൊച്ചി മെട്രോ റെയില്‍ ഡയറക്ടര്‍ ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ചു.
2016 ജൂലൈ 23
കൊച്ചി മെട്രോക്ക് അനുബന്ധമായ ജലമെട്രോ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
2016 സെപ്തംബര്‍ 25
മുട്ടം മുതല്‍ പാലാരിവട്ടം വരെ മെട്രോയുടെ പരീക്ഷണ ഓട്ടം.
2017 മേയ് എട്ട്
സര്‍വീസ് നടത്താന്‍ സുരക്ഷാ കമീഷണറുടെ അനുമതി.
2017 മേയ് പത്ത്
യാത്രാ സര്‍വീസിനു മുന്‍പായി ഇരുദിശകളിലും ട്രെയിനിൻറെ പരീക്ഷണ ഓട്ടം ആരംഭിച്ചു.
2017 മേയ് 19
മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദം. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നെങ്കിലും മേയ് 30ന് മുഖ്യമന്ത്രി എത്തിയില്ലെങ്കിലും ഉദ്ഘാടനം നടത്തുമെന്ന് കടകംപള്ളി സുരേന്ദ്രൻ. മുഖ്യമന്ത്രി ഉടൻ അത് തിരുത്തി തിയതി സംബന്ധിച്ച് തീരുമാനമായില്ലെന്ന് അറിയിക്കുന്നു.
2017 മേയ് 30
മെട്രോ ഉദ്ഘാടനം ജൂൺ 17ന് തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചു.
2017 ജൂൺ മൂന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിമെട്രോയിൽ യാത്ര നടത്തി. എം.എൽ.എ മാരെ ഒപ്പം കൂട്ടാതെ നടത്തിയ യാത്ര വിവാദമായി. വിവാദങ്ങളെ തുടർന്ന് അന്ന് നടത്താനിരുന്ന സൗരോർജ പാനൽ ഉദ്ഘാടനം നിർവഹിക്കാതെ മുഖ്യമന്ത്രി തിരിച്ചുപോയി.
2017 ജൂൺ ഒൻപത്
ഉദ്ഘാടന വേദിയായി കലൂർ സ് റ്റേഡിയം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്.
2017 ജൂൺ 15
ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ മെട്രോയിൽ അവസാന പരിശോധന നടത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.