കോയമ്പത്തൂരിലെ വിവാദ ധ്യാന കേന്ദ്രത്തെ കുറിച്ച് പഠിക്കാൻ അഭിഭാഷക കമീഷൻ
text_fieldsകൊച്ചി: സ്കൂളിൽ നിന്ന് കൊണ്ടു പോയി പീഡനത്തിനിരയാക്കിയെന്ന് ആേരാപണമുന്നയിച്ച വിദ്യാർഥിനികളും ഇവരുടെ മാതാവും ധ്യാനത്തിന് പോയ കോയമ്പത്തൂര്‍ മധുക്കരയിലെ ഉണ്ണിയേശു ഭവനത്തിെൻറ പ്രവര്‍ത്തനങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈകോടതി അഭിഭാഷക കമീഷനെ ചുമതലപ്പെടുത്തി. ഇവിടെ ധ്യാനത്തിന് പോയ ഭാര്യയും മൂന്നുമക്കളും മടങ്ങി എത്താത്തതിനെത്തുടർന്ന് ചിറ്റൂർ സ്വദേശി നൽകിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിെൻറ ഇടക്കാല ഉത്തരവ്. കേസില്‍ കോയമ്പത്തൂര്‍ എസ്.പിെയയും മധുക്കര ഡിവൈ.എസ്.പിെയയും കോടതി കക്ഷി ചേര്‍ത്തു.
നിലവിൽ എസ്.എൻ.വി സദനത്തില്‍ തുടരുന്ന മാതാവും പെണ്‍കുട്ടികളും എട്ടുതവണ കൗണ്‍സലിങ്ങിന് വിധേയമാകണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഇവര്‍ക്ക് ഇക്കാലയളവില്‍ മൊബൈല്‍ ഫോണ്‍ സൗകര്യം നല്‍കരുത്. കൗണ്‍സലിങ്ങിനെ നാലുപേരും എതിര്‍ക്കരുത്. കൗണ്‍സലിങ്ങിന് ശേഷമുള്ള റിപ്പോർട്ടിെൻറ അടിസ്ഥാനത്തില്‍ മാത്രമേ കേസ് തീര്പ്പാക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.
ധ്യാനകേന്ദ്രത്തില്‍ വളരെ ദുരൂഹമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഭര്‍ത്താവിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വാദിച്ചു. സാത്താനെ ഒഴിപ്പിക്കുകയാണെന്ന് പറഞ്ഞ് മര്‍ദനം അഴിച്ചുവിടുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലം ഉണ്ണിയേശു ഭവനത്തിെൻറ ഭാരവാഹിയായ സെബാസ്റ്റ്യന്‍ കുണ്ടുകുളത്തെ സീറോ മലബാര്‍ സഭ പുറത്താക്കിയതാണ്. കുട്ടികളെ പഠിക്കാന്‍പോലും അനുവദിക്കില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ധ്യാനകേന്ദ്രത്തിെൻറ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്ന് സര്‍ക്കാറും വാദമുന്നയിച്ചു.
ഇതെല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളാണെന്ന് സെബാസ്റ്റ്യന്‍ കുണ്ടുകുളത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വാദിച്ചു. ഈ വാദങ്ങളെല്ലാം കേട്ടശേഷമാണ് ധ്യാനകേന്ദ്രത്തെക്കുറിച്ച് റിപ്പോർട്ട് നല്‍കാന്‍ അഭിഭാഷക കമീഷനെ നിയമിച്ചത്. കമീഷന് പൊലീസ് മതിയായ സഹായം നൽകണം. ധ്യാനകേന്ദ്രം സന്ദര്‍ശിച്ച് അന്തേവാസികളുമായി സംസാരിച്ചുവേണം അഭിഭാഷക കമീഷൻ റിപ്പോർട്ട് നല്‍കാനെന്നും നിര്‍ദേശമുണ്ട്. തുടർന്ന് കേസ് ജൂൺ 26ന് പരിഗണിക്കാൻ മാറ്റി.
2012 മുതല്‍ 2017 ജനുവരി വരെ പല ദിവസങ്ങളിലും മയക്കുമരുന്ന് കലര്‍ന്ന മിഠായികള്‍ നല്‍കിയശേഷം സ്‌കൂള്‍ വാനില്‍ കയറ്റി വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്തെന്ന് പെൺകുട്ടികൾ ഹൈകോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരം സെന്‍ട്രല്‍ പൊലീസ് ഇവരുടെ മൊഴിയെടുത്ത് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.