പെൺമക്കളെ പീഡിപ്പിച്ചെന്ന പേരിൽ ആൺമക്കളെ കേസിൽ കുടുക്കി; പൊലീസിനെ എതിർകക്ഷിയാക്കി ഹൈകോടതി ഇടപെടൽ
text_fieldsകൊച്ചി: നാടുവിട്ട പെൺമക്കളെ കണ്ടെത്തിയ ശേഷം, അവരെ പീഡിപ്പിച്ചെന്ന പേരിൽ ആൺമക്കളെ കേസിൽ കുടുക്കിയ പൊലീസ് നടപടിയിൽ ഹൈകോടതിയുടെ ഇടപെടൽ. െകാച്ചിയിൽ ചെരിപ്പുകച്ചവടം നടത്തുന്ന ഡൽഹി സ്വദേശികളായ ദമ്പതികളുടെ മക്കളുമായി ബന്ധപ്പെട്ട വിഷയം ബുധനാഴ്ച ഒരു അഭിഭാഷകൻ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് കോടതി സ്വമേധയാ ഹരജിയായി പരിഗണിക്കുകയായിരുന്നു. തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മുദ്രവെച്ച കവറിൽ റിപ്പോർട്ട് നൽകാൻ കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് കോടതി നിർേദശവും നൽകി.
മാധ്യമങ്ങളിലൂടെ പുറത്തു വന്ന ആരോപണത്തിെൻറ നിജസ്ഥിതി വ്യക്തമല്ലെങ്കിലും കോടതിയുടെ പരിഗണന വേണ്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, കൊച്ചി സിറ്റി പൊലീസ് കമീഷണർ എന്നിവരെ എതിർകക്ഷികളാക്കിയ ഹരജി 25ന് വീണ്ടും പരിഗണിക്കും.
ദമ്പതികളുടെ അഞ്ചുമക്കളിൽ രണ്ടു പെൺമക്കളാണ് ആഗസ്റ്റ് 21ന് നാടുവിട്ടത്. എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും പെൺകുട്ടികൾ ഡൽഹിക്ക് പോയെന്ന് കണ്ടെത്തിയ പൊലീസ് അവിടെ അന്വേഷിക്കാൻ നിർദേശിച്ചതായി മാതാപിതാക്കൾ പറയുന്നു. ഡൽഹി പൊലീസിെൻറ സഹായത്തോടെ പെൺകുട്ടികളെ കണ്ടെത്തി. ഇവരിൽ 19 വയസ്സുള്ള മൂത്ത കുട്ടിയെ സുബൈർ എന്നൊരാൾ പീഡിപ്പിച്ചെന്ന് കണ്ടെത്തി ഇയാളെ പിടികൂടുകയും ചെയ്തു. കേരള പൊലീസെത്തി കുട്ടികളെയും പ്രതിയെയും നാട്ടിലെത്തിച്ചു.
19കാരിയായ മകൾക്ക് ഒാൺലൈൻ ക്ലാസിനുവേണ്ടി വാങ്ങിനൽകിയ മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ടാണ് പ്രതി ഇവരെ കടത്തിക്കൊണ്ടുപോയതെന്ന് മാതാപിതാക്കൾ പറയുന്നു. എന്നാൽ, നാട്ടിലെത്തിച്ച പെൺകുട്ടികളെ പൊലീസ് ചിൽഡ്രൻസ് ഹോമിലാക്കി.
തന്നെ രണ്ട് സഹോദരന്മാർ പീഡിപ്പിച്ചിട്ടുണ്ടെന്ന് 19കാരി മൊഴി നൽകിയതോടെ ഇവരെയും അറസ്റ്റ് ചെയ്തു. ആൺമക്കളെ കേസിൽനിന്ന് ഒഴിവാക്കാൻ എ.എസ്.ഐ അഞ്ചു ലക്ഷം രൂപ ചോദിച്ചെന്ന് മാതാപിതാക്കൾ പറയുന്നു. എട്ടാം ക്ലാസ് വിദ്യാർഥിയായ ഇളയ സഹോദരനെയും ചോദ്യം ചെയ്തു. കുടുംബത്തിന് അന്വേഷണത്തിെൻറ പേരിൽ ബുദ്ധിമുട്ടുണ്ടാകരുതെന്നും പെൺകുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് നിലവിെല അന്വേഷണം തടസ്സമില്ലാതെ തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.