കൊച്ചി സ്മാർട്ട് സിറ്റി: ആശങ്കകൾ നിഷേധിച്ച് അധികൃതർ
text_fieldsകൊച്ചി: കേരളത്തിെൻറ സ്വപ്ന പദ്ധതികളിലൊന്നായ കൊച്ചി സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട ആശങ്കകൾ നിഷേധിച്ച് അധികൃതർ. പദ്ധതി വിജയകരമായി മുന്നോട്ടുപോകുകയാണെന്നും വരും മാസങ്ങളിൽ വലിയ ചുവടുവെപ്പുകൾ നടത്തുമെന്നുമാണ് വിശദീകരണം. ദുബൈയിലെ ഒാഫിസിെൻറ പ്രവർത്തനങ്ങളിലുണ്ടായ മാറ്റങ്ങൾ ഒരു തരത്തിലും പദ്ധതിയെ ബാധിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു.
സംസ്ഥാന സർക്കാറിന് 16 ശതമാനവും ദുബൈ ആസ്ഥാനമായ ദുബൈ ഹോൾഡിങ്സ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ടീകോം ഇൻവെസ്റ്റ്മെൻറ്സിന് 84 ശതമാനവും ഒാഹരി പങ്കാളിത്തമുള്ള സംയുക്ത സംരംഭമാണ് കൊച്ചി സ്മാർട്ട് സിറ്റി. ദുബൈ ഹോൾഡിങ്സിൽ അടുത്തിടെയുണ്ടായ അഴിച്ചുപണിയെത്തുടർന്ന് ആദ്യം ടീകോം ഇല്ലാതാകുകയും കൊച്ചി സ്മാർട്ട് സിറ്റി ദുബൈ ഹോൾഡിങ്സിെൻറതന്നെ മറ്റൊരു അനുബന്ധ കമ്പനിയായ ദുബൈ സ്മാർട്ട് സിറ്റിക്ക് കീഴിലാവുകയും ചെയ്തിരുന്നു.
അടുത്തിടെ നടന്ന പുനഃസംഘടനയിലൂടെ ഇൗ കമ്പനിയും ഇല്ലാതായി. തുടർന്ന്, കൊച്ചി സ്മാർട്ട്സിറ്റിയിലെ കമ്പനിയുടെ ഒാഹരികൾ ദുബൈ ഹോൾഡിങ്സിലേക്ക് മാറ്റി. പദ്ധതിയുടെ നിയന്ത്രണം ദുബൈ ഹോൾഡിങ്സ് നേരിട്ട് ഏറ്റെടുത്തതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഇതുകൊണ്ട് പദ്ധതി ഇല്ലാതാകുന്നില്ലെന്നുമാണ് കൊച്ചി സ്മാർട്ട് സിറ്റി അധികൃതർ പറയുന്നത്. ആഗോള െഎ.ടി ഉച്ചകോടി ഉൾപ്പെടെ കൊച്ചിയിൽ നടക്കാനിരിക്കെ പദ്ധതിക്കെതിരെ ആസൂത്രിത നീക്കമുള്ളതായി സംശയിക്കുന്നതായും ഇവർ പറയുന്നു. അതേസമയം, നിലവിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയിൽനിന്നുള്ള സംഘം ദുബൈ ഹോൾഡിങ്സുമായുള്ള കൂടിക്കാഴ്ചക്ക് ദുബൈ സന്ദർശിക്കുമെന്ന് സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.