ഒരിക്കൽ ഭിക്ഷ യാചിച്ചിരുന്ന അതേയിടത്ത് നാളെയവർ അഭിമാനത്തോടെ ജോലി ചെയ്യും
text_fieldsകൊച്ചി: എറണാകുളത്ത് ഒരിക്കൽ ഭിക്ഷ യാചിച്ചിരുന്ന അതേയിടത്ത് അഭിമാനത്തോടെ ജോലി ചെയ്യാനുള്ള തയാറെടുപ്പിലാണ് ഭിന്നലിംഗക്കാർ. ട്രാൻജെൻഡറുകളായ 60 പേർക്ക് ജോലി നൽകാനുള്ള കൊച്ചി മെട്രോ റെയിലിന്‍റെ തീരുമാനം പ്രതീക്ഷയോടെയും അതിലേറെ അഭിമാനത്തോടെയും സ്വീകരിക്കുകയാണ് ഇവർ. ടിക്കറ്റ് നൽകൽ, ഹൗസ് കീപ്പിങ്, കസ്റ്റമർ കെയർ വിഭാഗങ്ങളിലായി 23 ട്രാൻസ്ജെൻഡറുകളെ ഇതിനകം കെ.എം.ആർ.എൽ നിയമിച്ചു കഴിഞ്ഞു. ജോലിക്കായി മറ്റുള്ളവരുടെ അഭിമുഖം നടന്നുകൊണ്ടിരിക്കുകയാണ്.
മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്കായി പോരാടിക്കൊണ്ടിരിക്കുകയാണ് ഇന്ന് മൂന്നാലിംഗക്കാരുടെ സമൂഹം. ഈ കാൽവെപ്പിലൂടെ അവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും സമൂഹത്തിൽ കൂടുതൽ സ്വീകര്യത നേടുമെന്നും കൊച്ചി മെട്രോ റെയിലിലെ രശ്മി സി.ആർ പറഞ്ഞു.
'എനിക്ക് സന്തോഷം സഹിക്കാനാകുന്നില്ല. ഈ ജോലിയിലൂടെ സമൂഹത്തിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും യാത്രാക്കാരിൽ നിന്നും ഞങ്ങൾക്ക് സ്നേഹവും ബഹുമാനവും ലഭിക്കും.' നേരത്തേ നൃത്തസംഘത്തിൽ ജോലി ചെയ്തിരുന്ന ദേവിക സന്തോഷം മറച്ചുവെക്കാതെ പ്രതികരിച്ചു.
2014ലാണ് ഭിന്നലിംഗക്കാരെ നിയമപരമായി മൂഅംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ സുപ്രധാന വിധി പുറത്തുവന്നത്. വിവാഹം കഴിക്കാനും സ്വത്ത് കൈവശം വെക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ജോലിക്ക് സംവരണം ലഭിക്കാനുമുള്ള അവകാശവും ഇവർക്കുമുണ്ടെന്നും ചരിത്രപരമായ ഈ വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ ആദ്യമായാണ് ഒരു പൊതുേഖലാ സ്ഥാപനം ഇവർക്ക് ജോലി നൽകിക്കൊണ്ട് മാതൃകയാകാൻ തയാറായി രംഗത്തെത്തിയത്. കൊച്ചി മെട്രോയുടെ ഈ നടപടി ട്രാൻസ്ജെൻഡർ സമൂഹത്തെ മുഖ്യധാരയിലെത്തിക്കാനും ബഹുമാനിക്കപ്പെടാനുമുള്ള ശ്രമങ്ങൾക്ക് ഊർജം നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.