വാതിലുകൾ അടച്ച് നഗരവാസികൾ; വിജനമായി റോഡുകൾ
text_fieldsആലുവ: കോവിഡ് വ്യാപനം പിടിവിട്ടതോടെ നഗരവാസികൾ വാതിലുകളടച്ച് വീട്ടകങ്ങളിൽ ഒതുങ്ങിക്കൂടി. കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടന്ന നഗരത്തിൽ റോഡുകളും വിജനമായി. മേഖലയിലെതന്നെ രോഗവ്യാപനത്തിെൻറ പ്രധാനകേന്ദ്രം ആലുവ മാർക്കറ്റാണെന്ന് ബോധ്യമായതോടെയാണ് കുറച്ചുദിവസം മുമ്പുവരെ വൈറസിനെ വിലെവക്കാതിരുന്ന നഗരവാസികൾ കരുതലെടുക്കാൻ തുടങ്ങിയത്.
മാർക്കറ്റിൽനിന്നുമാത്രം മുപ്പതോളം പേർക്കാണ് രോഗമുണ്ടായത്. ചില മെഡിക്കൽ സ്റ്റോറുകൾ മാത്രമാണ് നിലവിൽ തുറക്കുന്നത്. നഗരസഭ പൂർണമായി കണ്ടെയ്ൻമെൻറ് സോണിലായതോടെ ഗതാഗത സൗകര്യമുണ്ടായത് ദേശീയപാതയിൽ മാത്രമാണ്.
കളമശ്ശേരി ഭാഗത്തുനിന്ന് അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് ആലുവ മേൽപാലം വഴി കടന്നുപോകാം. ആലുവ പുളിഞ്ചോട് മുതൽ മംഗലപ്പുഴ പാലം വരെയുള്ള രണ്ടര കി.മീ. ദേശീയപാത കടന്നുപോകുന്നത് ആലുവ നഗരസഭയിലൂടെയാണ്.
പുളിഞ്ചോട്, ബൈപാസ്, പറവൂർ കവല, മണപ്പുറം റോഡ് ഭാഗങ്ങളിൽനിന്ന് ദേശീയപാതയിലേക്കുള്ള പ്രവേശനകവാടമെല്ലാം അടച്ചുകെട്ടി. മണപ്പുറം റോഡ് ലോറി കുറുകെ ഇട്ടാണ് അടച്ചത്. കീഴ്മാട് ഗ്രാമപഞ്ചായത്തും പൂർണമായി കണ്ടെയ്ൻമെൻറ് സോണിലായതിനാൽ ഇവിടെയും കടകമ്പോളങ്ങൾ അടഞ്ഞ് ഗതാഗതം നിശ്ചലമാണ്.
ചങ്കിടിപ്പോടെ ആലുവ
വ്യാപനവേഗം വലിയ തോതിൽ
എണ്ണം വൻതോതിൽ കുതിച്ചുയരുന്നത് ആലുവക്കാരുടെ ചങ്കിടിപ്പ് കൂട്ടുന്നു. ശനിയാഴ്ച മാത്രം ആലുവ മേഖലയില്‍ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ആലുവ മാർക്കറ്റും കുട്ടമശ്ശേരിയിലെ വിവാഹ വളയിടൽ ചടങ്ങുമാണ് കൂടുതൽ പേർക്ക് രോഗം നൽകിയത്.
ആലുവ നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ രണ്ടുപേര്‍ക്ക് മാര്‍ക്കറ്റിലൂടെയാണ് അസുഖമുണ്ടായത്. മാര്‍ക്കറ്റ് സന്ദര്‍ശിച്ച ആലുവ സ്വദേശികളല്ലാത്ത രണ്ട് പേര്‍ക്കുകൂടി ശനിയാഴ്ച രോഗമുണ്ടെന്ന് കണ്ടെത്തി. ആലുവ നഗരസഭയില്‍ ദിവസവേതനത്തിന് ശുചീകരണ തൊഴില്‍ ചെയ്യുന്ന 23 വയസ്സുള്ള ആലുവ സ്വദേശിയാണ് ഇതില്‍ ഒരാള്‍. ഈ മാസം നാലിന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആലുവ നഗരസഭയിലെ ദിവസവേതനത്തിന് ശുചീകരണ തൊഴില്‍ ചെയ്യുന്ന 25 വയസ്സുള്ള എടത്തല സ്വദേശിയാണ് കോവിഡ് ബാധിതനായ മറ്റൊരാള്‍.
ഈ മാസം 10ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ ബന്ധുവിെൻറ വളയിടല്‍ ചടങ്ങിനെത്തിയ 12 കീഴ്മാട് സ്വദേശികൾക്ക് അസുഖം ബാധിച്ചത് മേഖലയെ ആശങ്കയിലാഴ്ത്തി. 11, അഞ്ച്, 45 , 17 , 21, ഒമ്പത്, 13 ,16 , 42 , 36, 47, 69 വയസ്സുള്ള കുടുംബാംഗങ്ങള്‍ക്കാണ് അസുഖം ബാധിച്ചത്. കൂടാതെ ഇതേ പരിപാടിയില്‍ പങ്കെടുത്ത 38 വയസ്സുള്ള കവളങ്ങാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. കുട്ടമശ്ശേരി സ്വദേശിയുടെ സമ്പർക്കം വിപുലമായതിനാലാണ് രോഗബാധിതരുടെ എണ്ണവും കൂടിയത്.
ആലുവയിലെ ഒരു കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ 67 വയസ്സുള്ള കീഴ്മാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത് കമ്പനിയിലെ ജീവനക്കാരെ ആശങ്കയിലാഴ്ത്തി. നൂറുകണക്കിന് പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. അദ്ദേഹത്തിെൻറ അടുത്ത ബന്ധുവായ 64കാരിക്കും രോഗമുണ്ട്. 35 വയസ്സുള്ള ചൂര്‍ണിക്കര സ്വദേശിയാണ് കോവിഡ് ബാധിച്ച അടുത്തയാള്‍. 27 വയസ്സുള്ള ആലുവയിെല ഹോട്ടല്‍ ജീവനക്കാരനായ ചൂര്‍ണിക്കര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ ഏഴിന് രോഗം സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനായ ആലങ്ങാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആളാണ് ഇയാള്‍. ഈ മാസം 10ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 45 വയസ്സുള്ള സ്വകാര്യബസ് ജീവനക്കാരനായ കീഴ്മാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
ഇവ കൂടാതെ ആലുവ മാര്‍ക്കറ്റ് സന്ദര്‍ശിച്ച 67 വയസ്സുള്ള വെളിയത്തുനാട് സ്വദേശി, 51 വയസ്സുള്ള ശ്രീമൂലനഗരം സ്വദേശി എന്നിവര്‍ക്കും കോവിഡ് പിടിപെട്ടു. ശനിയാഴ്ചയിലെ കണക്കുകൂടി വന്നതോടെ ആലുവയുടെ സ്ഥിതി സങ്കീർണമായി. വരുംദിവസങ്ങളിൽ കൂടുതൽ സമ്പർക്കരോഗികളെ കണ്ടെത്തിയേക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ.
കുട്ടമശ്ശേരിയിൽ
കനത്ത ജാഗ്രത
45 പേരുടെ സ്രവം കൂടി
പരിശോധനക്കെടുത്തു
ആലുവ: കോവിഡ് വ്യാപനത്തെ തുടർന്ന് കീഴ്മാട് പഞ്ചായത്തിലെ കുട്ടമശ്ശേരി മേഖല കനത്ത ജാഗ്രതയിൽ. കുട്ടമശ്ശേരിയിലെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത 12 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 16 പേരുടെ സ്രവം പരിശോധിച്ചതിലാണ് 12 പോസിറ്റിവായത്. ഇതേതുടർന്ന് ചടങ്ങിൽ പങ്കെടുത്തവരും അല്ലാത്തവരുമായ 45 പേരെക്കൂടി ശനിയാഴ്ച പരിശോധിച്ചു.
ഈ മാസം ആറിനാണ് കുട്ടമശ്ശേരി സ്വദേശിയായ കെട്ടിട കരാറുകാരന് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണം തുടങ്ങിയശേഷം വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത ഇയാൾ ആരോഗ്യകേന്ദ്രങ്ങളിലും പോയി. തുടർന്ന് ഇയാളുടെ ബന്ധുക്കളിലെ രണ്ടുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കുട്ടമശ്ശേരി പ്രദേശം ഉൾക്കൊള്ളുന്ന കീഴ്മാട് പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകൾ കെണ്ടയ്ൻമെൻറ് സോണുകളാക്കി. കെണ്ടയ്ൻമെൻറ് സോണാക്കിയതിനാൽ കുട്ടമശ്ശേരിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ അടഞ്ഞുകിടക്കുകയായിരുന്നു. രോഗവ്യാപനമുണ്ടായതോടെയാണ് കീഴ്മാട് പഞ്ചായത്ത് മുഴുവനായി കെണ്ടയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചത്. ഇതിെൻറ അടിസ്ഥാനത്തിൽ പഞ്ചായത്തിലാകെ ശക്തമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ആലുവ-പെരുമ്പാവൂർ റോഡ് ഒഴിച്ച് കീഴ്മാട് പഞ്ചായത്തിലെ വലുതും ചെറുതുമായ എല്ലാ റോഡുകളും അടച്ചു. പഞ്ചായത്തിലെ ചിലയിടങ്ങളിൽ മാത്രമാണ് നിശ്ചിതസമയത്തേക്ക് കടകൾ തുറന്നത്. എന്നാൽ, കുട്ടമശ്ശേരി കവലയിൽ സഹകരണ സൂപ്പർ മാർക്കറ്റ് ഒഴിച്ച് മറ്റ് വ്യാപാരസ്ഥാപനങ്ങൾ തുറന്നില്ല. രോഗം കൂടുതൽ പേർക്ക് വന്നതിനാൽ ഗുരുതര സാഹചര്യമാണെന്നും അതിനാൽ പഞ്ചായത്തിെൻറയും ജില്ല ഭരണകൂടത്തിെൻറയും ആരോഗ്യ വകുപ്പിെൻറയും നിർദേശങ്ങൾ പാലിച്ച് ജാഗ്രതയോടെ വീടുകളിൽ കഴിയണമെന്നും കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് സമൂഹ മാധ്യമങ്ങളിലൂടെ നൽകിയ ശബ്ദസന്ദേശത്തിൽ ആവശ്യപ്പെട്ടു. നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി ആറാം വാർഡ് അംഗം സൗജത്ത് ജലീലിെൻറ സാന്നിധ്യത്തിൽ ജാഗ്രത സമിതി ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.