അധ്യാപക സംഘടന നേതാക്കൾക്ക് കൂട്ടത്തോടെ കോവിഡ് ഡ്യൂട്ടി
text_fieldsആലുവ: മേഖലയിലെ അധ്യാപക സംഘടന നേതാക്കൾക്ക് കൂട്ടത്തോടെ കോവിഡ് ഡ്യൂട്ടി. ഡ്യൂട്ടി കിട്ടിയവർ പൂർണമനസ്സോടെ ചുമതലകൾ ഏറ്റെടുത്തതായി നേതാക്കൾ പറഞ്ഞു. എന്നാൽ, ചില യൂനിയനുകളിലെ നേതാക്കളെ മാത്രം ഒഴിവാക്കിയതായി ആക്ഷേപമുണ്ട്.
കോവിഡ് ഏകോപന പ്രവർത്തനത്തിൽ റവന്യൂ വകുപ്പിനെ സഹായിക്കാൻ ആലുവ ഉപജില്ല വിദ്യാഭ്യാസ ഓഫിസറാണ് അധ്യാപക സംഘടനകളിലെ ജില്ല നേതാക്കളെ നിയോഗിച്ചതെന്ന് നേതാക്കൾ പറയുന്നു.
ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി ശശിധരൻ കല്ലേരി, ആലുവ ഉപജില്ല വൈസ് പ്രസിഡൻറ് ജോസഫ്, അസറ്റ് ജില്ല പ്രസിഡൻറ് ടി.പി. യൂസഫലി എന്നിവർക്ക് പുറമെ കെ.എ.എം.എ സംസ്ഥാന നേതാവ്, കെ.എസ്.കെ.ടി.യു ജില്ല നേതാവ് എന്നിവരെയും ഡൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിലാണ് ഇവർക്ക് ഡ്യൂട്ടി.
എന്നാൽ, സി.പി.എം, കോൺഗ്രസ് അനുഭാവ സംഘടനകളിലെ നേതാക്കളെ ബോധപൂർവം ഒഴിവാക്കിയതായി മറ്റ് സംഘടനകൾ ആരോപിക്കുന്നു. ഡ്യൂട്ടി ഏറ്റെടുത്ത അധ്യാപകരെ എ.കെ.എസ്.ടി.യു ജില്ല പ്രസിഡൻറ് കെ.എസ്. ബിജോയ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.