ബിരുദ വിദ്യാർഥിനി ചികിത്സാ സഹായം തേടുന്നു
text_fieldsകോഴിക്കോട്: കരൾരോഗ ബാധിതയായി ചികിത്സയിൽ കഴിയുന്ന ബിരുദവിദ്യാർഥിനി സുമനസ്സുകളുടെ സഹായം തേടുന്നു. ഫാറൂഖ് കോളജ് മൂന്നാംവർഷ ബിരുദ വിദ്യാർഥിനി കോവൂർ ഇ.കെ. അബ്ദുൽ ഗഫൂറിെൻറ മകളാണ് പാതിവഴിയിൽ പഠനം നിലച്ച് ജീവൻ നിലനിർത്താൻ വിധിയോട് പോരാടുന്നത്. നാലുമാസം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ചതായിരുന്നു തുടക്കം. വളരെ പെട്ടെന്നുതന്നെ രോഗം കരളിനെ കീഴ്പെടുത്തി.
കോഴിക്കോട് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അബ്ദുൽ ഗഫൂറിന് താങ്ങാവുന്നതിലപ്പുറമായിരുന്നു ആ വിധി. എങ്കിലും ഉള്ള സമ്പാദ്യം മുഴുവൻ ചെലവഴിച്ചാണ് ചികിത്സ നടത്തിയത്. വിദ്യാർഥിനിയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 35 ലക്ഷം രൂപയാണ് ചെലവായത്. പ്രതിമാസം 20,000 രൂപയിലധികം മരുന്നിനും പരിശോധനകൾക്കുമായി ചെലവുണ്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കുടുംബത്തിന് 25 ലക്ഷത്തിലേറെ കടബാധ്യത തീർക്കാനും തുടർചികിത്സക്കും മറ്റു മാർഗങ്ങളൊന്നുമില്ലാത്ത കുടുംബത്തെ സഹായിക്കാൻ കോവൂർ മഹല്ല് ജമാഅത്ത് മുൻകൈയെടുത്ത് ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഭാരവാഹികളായി പി.പി. മുഹമ്മദലി (ചെയർമാൻ, ഫോൺ 7902290960), ടി. മുഹമ്മദലി (കൺവീനർ), വി. മുഹമ്മദ്കോയ മാസ്റ്റർ (ട്രഷ.). സഹായങ്ങൾ അയക്കേണ്ട വിലാസം: Abdul Gafoor, Kerala Gramin Bank, A/c No: 40258100102209, IFSC: KLGB 0040258, Medical College Branch.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.