കിഴക്കമ്പലം പഞ്ചായത്തിൽ ട്വൻറി20 ഭരണം സമ്പൂർണ പരാജയം –കോണ്‍ഗ്രസ്
text_fieldsകിഴക്കമ്പലം (എറണാകുളം): കിഴക്കമ്പലം പഞ്ചായത്തിലെ ട്വൻറി20 ഭരണം സമ്പൂര്‍ണ പരാജയമാെണന്ന് കോണ്‍ഗ്രസ് കിഴക്കമ്പലം മണ്ഡലം പ്രസിഡൻറ് ഏലിയാസ് കാരിപ്ര വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. 2015ലെ തെരെഞ്ഞടുപ്പില്‍ ട്വൻറി20യുടെ മുദ്രാവാക്യം ഇന്ത്യയിലെ ഒന്നാമത്തെ പഞ്ചായത്ത്, സിംഗപ്പൂര്‍ മോഡല്‍ കിഴക്കമ്പലം എന്നതായിരുന്നു.
എന്നാല്‍, ഇന്ന് 82 പഞ്ചായത്തുള്ള ജില്ലയില്‍ കിഴക്കമ്പലം 60ാം സ്ഥാനത്താണ്. കെടുകാര്യസ്ഥതയും ഏകാധിപത്യവും അഴിമതിയുംമൂലം ട്വൻറി20 ഭരണത്തില്‍ ആറുകോടിയുടെ നഷ്ടം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ഒരു പുതിയ പദ്ധതിപോലും നടപ്പാക്കാൻ ട്വൻറി20 ഭരണത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കിെറ്റക്സ് ഗ്രൂപ്പിെൻറ കമ്പനികളിലേക്ക് വാങ്ങിക്കൂട്ടിയ സ്ഥലങ്ങളിലേക്ക് ബി.എം ബി.സി റോഡുണ്ടാക്കാനാണ് 5.5 കോടി രൂപ ചെലവഴിച്ചത്.
കൂടാതെ റോഡ് വീതീകൂട്ടലിെൻറയും ടാറിങ്ങിെൻറയും മറവില്‍ 7.5 ഏക്കര്‍ പാടം നികത്തുകയും ചെയ്തു. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും കെട്ടിടനികുതി മൂന്നിരട്ടിയാക്കി വർധിപ്പിച്ചതായും നേതാക്കള്‍ പറഞ്ഞു.
കിെറ്റക്സ് ഗാര്‍മെൻറ്സ് കമ്പനിയില്‍ ലക്ഷക്കണക്കിന് സ്ക്വയര്‍ഫീറ്റ് വലിപ്പമുള്ള പുതിയ പ്ലാൻറുകള്‍ നിയമവിരുദ്ധമായി അധികാരത്തിെൻറ മറവില്‍ നിര്‍മിച്ചു. കൂടാതെ കമ്പനിയിലെ മാരക കെമിക്കല്‍ ഉപയോഗിക്കുന്ന ഡൈയിങ് ട്രീറ്റ്മെൻറ് പ്ലാൻറിന് 2011 മുതല്‍ 2015 വരെ ലൈസന്‍സ് നല്‍കിയിരുന്നില്ല. എന്നാല്‍, ഈ ഭരണത്തില്‍ വരുന്ന അഞ്ചുകൊല്ലത്തേക്ക് ലൈസന്‍സ് എഴുതിനല്‍കുകയും ചെയ്തതാണ ് ട്വൻറി20യുടെ ഭരണനേട്ടമെന്ന് അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.