മാലിന്യം തള്ളി; നാട്ടുകാർ ഇടപെട്ടതോടെ നീക്കംചെയ്തു
text_fieldsകാലടി: കാഞ്ഞൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ ചെങ്ങലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളിയ മാലിന്യം വാർഡ് അംഗത്തിെൻറയും നാട്ടുകാരുടെയും ഇടപെടലിനെ തുടർന്ന് നീക്കംചെയ്തു. നാലാം വാർഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽനിന്ന് പുറംതള്ളുന്ന മാലിന്യമാണ് വളം എന്ന വ്യാജേന സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളിയത്.
രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മാലിന്യം കണ്ടെത്തിയത്. വൻകിട കമ്പനികളിൽനിന്ന് പുറംതള്ളുന്ന വിവിധ മലഞ്ചരക്ക് സാധനങ്ങളുടെ വേസ്റ്റ് ഗന്ധകവും മറ്റ് രാസപദാർഥങ്ങളും ചേർത്ത് ഉണക്കിയതിനുശേഷമാണ് കയറ്റി അയക്കുന്നത്. ഇത്തരത്തിൽ കയറ്റി അയച്ചതിനുശേഷം വരുന്ന മാലിന്യം സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പാടശേഖരത്തിലേക്ക് മാറ്റുകയാണ് ചെയ്തിരുന്നത്. വർഷകാലത്തും മറ്റും ഈ മാലിന്യം കലർന്ന വെള്ളം സമീപെത്ത പറമ്പുകളിൽ എത്തുകയും ഇത് ഉറവയായി കിണറുകളിലേക്ക് ഇറങ്ങി മലിനമായി തീരുന്ന സ്ഥിതിയാണ്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് പാടശേഖരത്തിലേക്ക് ഈ അവശിഷ്ടം മാറ്റുന്നതിനെതിരെ വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകിയിരുന്നതാണ്. തുടർന്നാണ് ഈ മാലിന്യം മറ്റു പറമ്പുകളിൽ തള്ളുന്നത്. വാർഡ് അംഗം ആൽബിൻ ആൻറണി, ഷിഹാബ് പറേലി, ഷമീർ കാലടി, ജിൽജോ മാടൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ചേർന്നാണ് പറമ്പിൽ തള്ളിയ മാലിന്യം കമ്പനി ഉടമകളെക്കൊണ്ട് നീക്കം ചെയ്യിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.