മൂവാറ്റുപുഴയിൽ അക്രമിസംഘം അറസ്റ്റിൽ
text_fieldsമൂവാറ്റുപുഴ: തമിഴ്നാട്ടിൽനിന്ന് മൂവാറ്റുപുഴയിലെ ഒരുസ്ഥാപത്തിലേക്ക് ജോലിക്കെത്തിയ തൊഴിലാളികളെ ആക്രമിച്ച സംഘത്തെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മാറാടി കാട്ടുശേരിൽ ജിത്തു (29), മൂവാറ്റുപുഴ കോളജ് ജങ്ഷൻ പയ്യനയിൽ നിതിൻ (26), മാറാടി താണികുന്നേൽ കൃഷ്ണനുണ്ണി (24) എന്നിവരെയാണ് എസ്.ഐ ടി.എം. സൂഫിയുടെ നേതൃത്വത്തിെല പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ച പുലർച്ച എം.സി റോഡിൽ ഉന്നക്കുപ്പ വളവിലാണ് ആക്രമണമുണ്ടായത്. മൂവാറ്റുപുഴ കായനാട്ടെ ഒരുസ്ഥാപനത്തിലേക്ക് പോവുകയായിരുന്ന ബേക്കറി തൊഴിലാളികളായ നാല് തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം ഉന്നക്കുപ്പയിൽ നിയന്ത്രണംവിട്ട് മറിഞ്ഞപ്പോഴാണ് ഇവിടെയെത്തിയ മൂന്നംഗ മദ്യപസംഘം ഇവരെ മർദിച്ച് അവശരാക്കിയത്. കാർ മറിഞ്ഞ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ എത്തിയ മദ്യപസംഘം തമിഴ്നാട്ടിൽനിന്ന് വരാൻ പാസുണ്ടോയെന്ന് ചോദിച്ച് മർദിക്കുകയായിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇവരുടെ മുന്നിലും സംഘം തൊഴിലാളികളെ മർദിച്ചു. പൊലീസ് ഉദ്യോഗസ്ഥർ നൽകിയ വിവരത്തെത്തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നിതിൻ കോതമംഗലത്ത് പൊലീസ് ജീപ്പ് തകർത്ത കേസിൽ പ്രതിയാെണന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.