അവയവ ദാനത്തിലെ ആശങ്കയകറ്റണം –കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി
text_fieldsകൊച്ചി: മരണാനന്തര അവയവദാനത്തിലെ ആശങ്ക അകറ്റാൻ നടപടി സ്വീകരിക്കണമെന്ന് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു. വിവാദങ്ങളും നിയമക്കുരുക്കുകളുംമൂലം അവയവദാനത്തിന് ബന്ധുക്കൾ മടിക്കുന്നതിനാൽ ഇത്തരം ശസ്ത്രക്രിയകൾ നിലച്ച അവസ്ഥയിലാണ്. മരണാനന്തര അവയവദാനത്തിന് തയാറായവരുടെ ബന്ധുക്കളെയും അവയവം സ്വീകരിച്ചവെരയും സംഘടിപ്പിച്ച് നടത്തിയ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2012ൽ കരളും വൃക്കയും മാത്രമായി 22 അവയവദാനം മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2016 ആയപ്പോഴേക്കും ഹൃദയവും കൈയുമുൾപ്പെെട 199 അവയവങ്ങൾ മാറ്റിവെച്ചു. 2015ൽ 218 അവയവദാന ശസ്ത്രക്രിയ നടന്നു. 2013ൽ 88ഉം 2014ൽ 156ഉം നടന്നു. എന്നാൽ, ഇൗ വർഷം ഇതുവരെ ആകെ നടന്നത് ഒമ്പത് ശസ്ത്രക്രിയ മാത്രമാണ്. ഹൃദയമാറ്റം ഒന്നുമാത്രം. അവയവദാനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണയും ആശങ്കയുമാണ് ശസ്ത്രക്രിയകൾ കുറയാൻ കാരണം^ അദ്ദേഹം പറഞ്ഞു.
.
തെറ്റിദ്ധാരണ മാറ്റാൻ സർക്കാറിന് ബാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട നിബന്ധനകളും നിയമങ്ങളും അപ്രായോഗികമാണെന്ന പേരിൽ ഡോക്ടർമാരിൽ ചിലരും അവയവദാന ശസ്ത്രക്രിയകളിൽനിന്ന് പിന്മാറുന്നുണ്ട്. ഇതിനെല്ലാം സർക്കാർ ഇടപെട്ട് പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എക്സി. ഡയറക്ടർ ഡോ. ജോർജ് സ്ലീബയും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.