Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2022 9:51 PM IST Updated On
date_range 29 Nov 2022 9:51 PM ISTകൊച്ചുവേളി യാർഡ് നവീകരണം: 21 ട്രെയിനുകൾ റദ്ദാക്കി, 34 എണ്ണം ഭാഗികമായും; നാല് ട്രെയിനുകൾ വഴി തിരിച്ചു വിടും
text_fieldsbookmark_border
തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ യാർഡിൽ പ്ലാറ്റ്ഫോം നിർമാണവും ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട അവസാന വട്ട ജോലികൾ നടക്കുന്നതിനാൽ ഡിസംബർ ഒന്നു മുതൽ 12 വരെ ഗതാഗത നിയന്ത്രണം. 21 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. 34 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. നാല് ട്രെയിനുകൾ വഴി തിരിച്ചുവിടും.
പൂർണമായി റദ്ദാക്കിയവ
- 06772 കൊല്ലം-കന്യാകുമാരി മെമു എക്സ്പ്രസ് (ഡിസംബർ ഒന്നു മുതൽ 11 വരെ )
- 06773 കന്യാകുമാരി-കൊല്ലം മെമു എക്സ്പ്രസ് (ഡിസംബർ ഒന്നു മുതൽ 11 വരെ
- 06429 കൊച്ചുവേളി-നാഗർകോവിൽ എക്സ്പ്രസ് (ഡിസംബർ ഒന്നുമുതൽ 11 വരെ )
- 06430 നാഗർകോവിൽ-കൊച്ചുവേളി എക്സ്പ്രസ് (ഡിസംബർ ഒന്നുമുതൽ 11 വരെ )
- 16350 നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് (ഡിസംബർ ഏഴുമുതൽ 12 വരെ )
- 16349 കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് (ഡിസംബർ ഏഴുമുതൽ 12 വരെ )
- 12202 കൊച്ചുവേളി-ലോകമാന്യതിക് ഗരീബ് രഥ് എക്സ്പ്രസ് (ഡിസംബർ എട്ടുമുതൽ 11 വരെ )
- 12201 ലോകമാന്യതിലക് - കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് (ഡിസംബർ ഒമ്പതുമുതൽ 12 വരെ )
- 16319 കൊച്ചുവേളി-എസ്.എം.വി.ടി ബംഗളൂരു ഹംസഫർ എക്സ്പ്രസ് (ഡിസംബർ എട്ടുമുതൽ 10 വരെ )
- 16320 എസ്.എം.വി.ടി ബംഗളൂരു -കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് (ഡിസംബർ ഒമ്പതുമുതൽ 11 വരെ )
- 16355 കൊച്ചുവേളി -മംഗളൂരു അന്ത്യോദയ എക്സ്പ്രസ് (ഡിസംബർ എട്ടുമുതൽ 10 വരെ )
- 16356 മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് (ഡിസംബർ ഒമ്പതു മുതൽ 11 വരെ )
- 16342 തിരുവനന്തപുരം-ഗുരുവായൂർ ഇൻറർസിറ്റി (ഡിസംബർ11)
- 16341 ഗുരുവായൂർ -തിരുവനന്തപുരം ഇന്‍റർസിറ്റി (ഡിസംബർ12)
- 06423 കൊല്ലം-തിരുവനന്തപുരം എക്സ്പ്രസ് (ഡിസംബർ11)
- 06426 നാഗർകോവിൽ-കൊല്ലം എക്സ്പ്രസ് (ഡിസംബർ11)
- 06427 കൊല്ലം-നാഗർകോവിൽ എക്സ്പ്രസ് (ഡിസംബർ11)
- 06639 പുനലൂർ-നാഗർകോവിൽ എക്സ്പ്രസ് (ഡിസംബർ11)
- 06640 കന്യാകുമാരി-പുനലൂർ എക്സ്പ്രസ് (ഡിസംബർ 11)
- 16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (ഡിസംബർ11)
- 16304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് (ഡിസംബർ11)
ഭാഗിക റദ്ദാക്കൽ
- നവംബർ 29ന് പുറപ്പെടുന്ന ഇൻഡോർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ് ( 20932) ഡിസംബർ ഒന്നിന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
- ആറിന് പുറപ്പെടുന്ന നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി (16350)ഡിസംബർ ഏഴിന് കായംകുളത്ത് യാത്ര അവസാനിപ്പിക്കും
- ആറിനും എട്ടിനും പുറപ്പെടുന്ന യശ്വന്ത്പുർ-കൊച്ചുവേളി എക്സ്പ്രസ്(12257) ഏഴ്, എട്ട് തീയതികളിൽ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
- ഏഴ്, എട്ട് തീയതികളിൽ കൊച്ചുവേളിയിൽനിന്ന് പുറപ്പെടേണ്ട കൊച്ചുവേളി-യശ്വന്ത്പുർ എക്സ്പ്രസ് (12258 )കൊച്ചുവേളിക്ക് പകരം കോട്ടയത്തുനിന്നാകും യാത്ര തുടങ്ങുക.
- ഏഴിന് പുറപ്പെടുന്ന ഹുബ്ബള്ളി-കൊച്ചുവേളി സൂപ്പർഫാസ്റ്റ് (12777 )എട്ടിന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
- എട്ടിലെ കൊച്ചുവേളി -ഹുബ്ബള്ളി സൂപ്പർഫാസ്റ്റ് (12778 ) കോട്ടയത്തുനിന്ന് യാത്ര തുടങ്ങും.
- ആറിനുള്ള ബാവ്നഗർ-കൊച്ചുവേളി എക്സ്ബ്രസ്(19260 ) ഏഴിന് എറണകുളം ടൗണിൽ സർവിസ് അവസാനിപ്പിക്കും.
- എട്ടിന് പുറപ്പെടേണ്ട കൊച്ചുവേളി -ബാവ്നഗർ എക്സ്പ്രസ് (19259) എറണാകുളം ടൗണിൽനിന്നാകും മടക്കയാത്ര ആരംഭിക്കുക.
- എട്ടിന് പുറപ്പെടേണ്ട യശ്വന്ത്പുർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ് (22677) ഒമ്പതിന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
- ഒമ്പതിനുള്ള കൊച്ചുവേളി-യശ്വന്ത്പുർ സൂപ്പർഫാസ്റ്റ് (22678) കോട്ടയത്തുനിന്ന് യാത്ര തുടങ്ങും.
- ഏഴ്, ഒമ്പത് തീയതികളിലെ ചണ്ഡിഗർ-കൊച്ചുവേളി സമ്പർക്കക്രാന്തി (12218 ) യഥാക്രമം ഒമ്പതിനും 11 നും ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കും.
- 10, 12 തിയതികളിലെ കൊച്ചുവേളി-ചണ്ഡിഗർ സൂപ്പർഫാസ്റ്റ് (12217 )ആലപ്പുഴയിൽനിന്നാവും തുടങ്ങുക.
- എട്ടിന്‍റെ പോർബന്ധർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ് (20910) പത്തിന് എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.
- 11 ലെ കൊച്ചുവേളി-പോർബന്തർ സൂപ്പർഫാസ്റ്റ് (20909 ) എറണാകുളം ജങ്ഷനിൽനിന്ന് യാത്ര തുടങ്ങും.
- 11 ലെ തൃച്ചി-തിരുവനന്തപുരം ഇന്‍റർസിറ്റി (22627 ) 11ന് തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും.
- 11 ലെ തിരുവനന്തപുരം-തൃച്ചി ഇൻർസിറ്റി (22628 ) തിരുനെൽവേലിയിൽനിന്നാകും ആരംഭിക്കുക.
- 11 ലെ ഗുരുവായൂർ-തിരുവനന്തപുരം ഇൻർസിറ്റി (16341 )കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
- 11 ലെ കൊച്ചുവേളി -ഗോരഖ്പൂർ രപ്തിസാഗർ (12512) എറണാകുളം ജങ്ഷനിൽനിന്നാകും തുടങ്ങുക.
- 11 ലെ തിരുവനന്തപുരം-ലോകമാന്യതിലക് എക്സ്പ്രസ്(16346 ) വർക്കലയിൽനിന്നാണ് തുടങ്ങുക.
- 11 ലെ തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി ( 12082) കൊല്ലത്തുനിന്നാകും യാത്ര തുടങ്ങുക.
- 10 ലെ ചെന്നൈ -തിരുവനന്തപുരം മെയിൽ (12623 ) 11 ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
- 11 ലെ തിരുവനന്തപുരം-ചെന്നൈ മെയിൽ (12624 ) കൊല്ലത്തുനിന്നാകും തുടങ്ങുക.
- 10 ലെ ചെന്നൈ എഗ്മോർ-കൊല്ലം അനന്തപുരി (16723) 11 ന് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.
- 11 ലെ കൊല്ലം -ചെന്നൈ അനന്തപുരി (16724) തിരുവനന്തപുരത്തുനിന്ന് യാത്ര തുടങ്ങും
- 10 ലെ ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695) 11ന് വർക്കലയിൽ യാത്ര അവസാനിപ്പിക്കും.
- 11 ലെ തിരുവനന്തപുരം-ചെന്നൈസൂപ്പർഫാസ്റ്റ് (12696 ) വർക്കലയിൽനിന്നാണ് യാത്ര തുടങ്ങുക.
- 10 ലെ മംഗളൂരു-തിരുവനന്തപുരം മലബാർ (16630 ) 11ന് കഴക്കൂട്ടത്ത് യാത്ര അവസാനിപ്പിക്കും.
- 11 ലെ തിരുവനന്തപുരം-മംഗളൂരു (16629) കഴക്കൂട്ടത്തുനിന്ന് യാത്ര തുടങ്ങും.
- ഡിസംബർ ആറ്, ഏഴ്,എട്ട്, ഒമ്പത്, 10 തീയതികളിലെ മൈസൂർ-കൊച്ചുവേളി എക്സ്പ്രസ് ( 16315 ) യഥാക്രമം ഏഴ്, എട്ട്, ഒമ്പത്,10, 11 തിയതികളിൽ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.
- ഏഴ്, എട്ട്, ഒമ്പത്,10, 11 തിയതികളിലെ മൈസൂർ-കൊച്ചുവേളി എക്സ്പ്രസ് ( 16316 ) കൊച്ചുവേളിക്ക് പകരം എറണാകുളത്തുനിന്നാകും യാത്ര തിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story