കുഴൽപ്പണ കവർച്ച കേസ്: ധർമരാജിൻെറയും സുനിൽ നായിക്കിൻെറയും മൊഴി വിശ്വസിക്കാതെ പൊലീസ്
text_fieldsതൃശൂർ: കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസിൽ മൊഴികൾ വിശ്വസിക്കാതെ പൊലീസ്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. പണം നഷ്ടപ്പെട്ടതായി പരാതി നൽകിയ ധർമരാജിെൻറയും പണം നൽകിയ യുവമോർച്ച മുൻ നേതാവ് സുനിൽ നായിക്കിെൻറയും മൊഴികൾ വിശ്വാസയോഗ്യമല്ലെന്നാണ് പൊലീസിെൻറ വിലയിരുത്തൽ.
ഇരുവരിൽനിന്നും രണ്ടു തവണയായി എടുത്ത മൊഴികളിൽ വൈരുധ്യമുള്ളതിനാൽ വീണ്ടും ചോദ്യം ചെയ്യും. അതേസമയം, റിമാൻഡിലുള്ളവരെ കസ്റ്റഡിയിൽ കിട്ടാൻ അടുത്ത ദിവസം അപേക്ഷ നൽകും. ഒരാളുടെ വീട്ടില്‍നിന്ന് മാത്രം പരാതിയില്‍ പറയുന്നതിനേക്കാള്‍ തുക കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിെൻറ നീക്കം.
അറസ്റ്റിലായ ദീപകിെൻറ കൈയിൽനിന്ന് കണ്ടെടുത്ത ഫോണിൽ സിം കാർഡ് ഉണ്ടായിരുന്നില്ല. മറ്റൊരാളുടെ ഫോണിലെ സിം കാർഡ് മാറ്റിയിട്ടുണ്ട്. സിം കാർഡുകൾ നിർണായകമാണെന്ന് അന്വേഷണ സംഘം കരുതുന്നു. ഇത് കണ്ടുകിട്ടാനും അറസ്റ്റിലായവരുടെ കസ്റ്റഡി വേണം. റിമാൻഡിലുള്ള എട്ടുപേരെയും തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.
പ്രതിപ്പട്ടികയിൽ ഒമ്പതാമനായി ചേർത്ത ബാബുവിെൻറ വീട്ടില്‍നിന്നാണ് 23 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കേരള ബാങ്കിൽ ആറുലക്ഷം രൂപയുടെ വായ്പ തിരിച്ചടച്ചതിെൻറ രസീതും കണ്ടെടുത്തത്. മറ്റൊരാളിൽനിന്ന് 30,000 രൂപയും ഐ ഫോണും മറ്റും വാങ്ങിയതിെൻറ രേഖകളും കണ്ടെത്തി. 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്ന പരാതി കളവാണെന്നതിന് വ്യക്തമായ തെളിവാണ് ഇതെന്ന് അന്വേഷണ സംഘം കരുതുന്നു.
യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷര്‍ സുനില്‍ നായിക്കാണ് ധര്മരാജന് പണം കൈമാറിയതെന്ന് സ്ഥിരീകരിച്ചതോടെ പണത്തിെൻറ ഉറവിടവും അന്വേഷിക്കുന്നു. പണത്തിന് രേഖകളുണ്ടെന്ന് അറിയിച്ചെങ്കിലും ഇതുവരെ പൊലീസിന് നൽകിയിട്ടില്ല. ഭൂമി ഇടപാടിനാണ് പണം നല്‍കിയതെന്ന ഇരുവരുടെയും മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് അന്വേഷണ സംഘത്തിെൻറ നിഗമനം.
ഇതേവരെ വിഷയത്തിൽ ഗൗരവപൂർവം പ്രതികരിക്കാതിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരസ്യമായി രംഗത്തുവന്നതോടെ സംഭവത്തിന് പുതിയ രാഷ്ട്രീയ മാനം വന്നിരിക്കുകയാണ്.
അഞ്ച് ലക്ഷം വീതം കിട്ടിയെന്ന് ആദ്യമൊഴി
തൃശൂർ: കൊടകര കുഴൽപണ തട്ടിപ്പിൽ അഞ്ച് ലക്ഷം വീതം ലഭിച്ചുവെന്ന് അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദ് അലിയും മുഹമ്മദ് റഷീദും. ചോദ്യം ചെയ്യലിലാണ് ഇരുവരും പണം ലഭിച്ചതായി സമ്മതിച്ചത്. പരാതിയിൽ പറഞ്ഞതിനേക്കാൾ കൂടുതൽ തുക കാറിലുണ്ടായിരുന്നുവെന്ന പൊലീസ് നിഗമനം സാധൂകരിക്കുന്നതാണ് ഇരുവരുടെയും മൊഴി.
എന്നാൽ, ഈ മൊഴി പൊലീസ് പൂർണമായി വിശ്വസിക്കുന്നില്ല. 25 ലക്ഷം നഷ്ടപ്പെട്ടുവെന്നാണ് കോഴിക്കോട് സ്വദേശി ധർമരാജ് പൊലീസിന് നൽകിയ പരാതിയിലുള്ളത്. എന്നാൽ, കേസിലെ ഒമ്പതാം പ്രതിയിൽനിന്ന് മാത്രം 31 ലക്ഷത്തിലധികം രൂപയുടെ രേഖകൾ കണ്ടെടുത്തിരുന്നു. മറ്റൊരു പ്രതിയിൽനിന്ന് 30,000 രൂപയും ഐ ഫോൺ വാങ്ങിയതടക്കമുള്ള രേഖകളും കണ്ടെത്തിയിരുന്നു.
പിന്നാലെയാണ് മുഹമ്മദലിയും മുഹമ്മദ് റഷീദിനും അഞ്ച് ലക്ഷം വീതം ലഭിച്ചതായി പറയുന്നത്. ഇതോടെ 50 ലക്ഷത്തിെൻറ കണക്കിലെത്തി. ഇതോടൊപ്പം മറ്റ് പലർക്കുമായി പണം നൽകിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.