കുഴൽപണം: ധർമരാജ് രേഖകൾ ഹാജരാക്കിയില്ല
text_fieldsതൃശൂർ: കൊടകരയിൽ ബി.ജെ.പി നേതാക്കളടങ്ങിയ കുഴൽപണക്കേസിൽ കവർച്ച ചെയ്യപ്പെട്ട പണത്തിെൻറയും ബിസിനസ് ഇടപാടുകളുടെയും രേഖകൾ ഹാജരാക്കാനുള്ള പൊലീസ് നിർദേശം പരാതിക്കാരനായ ധർമരാജ് പാലിച്ചില്ല. ബിസിനസ് ആവശ്യത്തിനുള്ളതാണെന്ന് കോടതിയിൽ അറിയിച്ച സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് രേഖകൾ ഹാജരാക്കാൻ ധർമരാജിനോട് ആവശ്യപ്പെട്ടത്. നേരത്തേ കമീഷൻ വ്യവസ്ഥയിൽ എത്തിക്കാനേൽപിച്ച പണമാണ് ഇതെന്നായിരുന്നു പൊലീസിന് മൊഴി നൽകിയിരുന്നത്. ഇതുസംബന്ധിച്ച് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നപ്പോൾ ചെയ്തിരുന്നില്ല. മൊഴിയിലെ വൈരുധ്യവും പണം തെരഞ്ഞെടുപ്പ് ആവശ്യത്തിന് കടത്തിയതാണെന്ന കാര്യവും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
കവർച്ച ചെയ്യപ്പെട്ട പണത്തിൽ മൂന്നേകാൽകോടി തേൻറതും 25 ലക്ഷം സുനിൽ നായിക്കിേൻറതുമാണെന്നായിരുന്നു പണം വിട്ടുകിട്ടാൻ ധർമരാജ് ഇരിങ്ങാലക്കുട കോടതിയിൽ നൽകിയ ഹരജിയിലുള്ളത്. തനിക്ക് സപ്ലൈകോയുടെ വിതരണ ജോലിയും പഴം, പച്ചക്കറി മൊത്ത വിതരണവുമുണ്ടെന്നും ബിസിനസ് ആവശ്യത്തിനുള്ള പണമായിരുന്നു കവർച്ച ചെയ്തതെന്നുമായിരുന്നു ധർമരാജ് കോടതിയെ അറിയിച്ചത്. ഇതുസംബന്ധിച്ച് പൊലീസിനോട് കോടതി റിപ്പോർട്ട് തേടിയിരുന്നു.
ധർമരാജനെ നോട്ടീസ് നൽകി വീണ്ടും വിളിപ്പിക്കും. ഹാജരായില്ലെങ്കിൽ കോടതിയെ അറിയിച്ച് നിയമനടപടികളടക്കം കടുത്ത നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. എന്നാൽ, അന്വേഷകസംഘവുമായി സഹകരിക്കേണ്ടതില്ലെന്നും ചോദ്യം ചെയ്യാൻ വിളിച്ചാൽ ഹാജരാകേണ്ടതില്ലെന്നുമാണ് ബി.ജെ.പിയുടെ തീരുമാനം.
പണം തങ്ങളുടേതല്ലെന്ന നിലപാടുയർത്തിയ ബി.ജെ.പിയെ കുരുക്കിലാക്കിയാണ് അന്വേഷണ സംഘത്തിെൻറ കണ്ടെത്തലും കഴിഞ്ഞദിവസം കോടതിയിൽ നൽകിയ റിപ്പോർട്ടും പ്രതികൾ ജാമ്യാപേക്ഷയിൽ സമർപ്പിച്ചിരിക്കുന്ന മൊഴികളും. പണം ബി.ജെ.പിയുടെ തന്നെയാണെന്നും അവർ തന്നെ ഏർപ്പെടുത്തിയ വാടക ഗുണ്ടകളുടെ നേതൃത്വത്തിൽ കവർച്ച ചെയ്യുകയായിരുന്നെന്നുമാണ് പ്രതികൾ ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്.
ബി.ജെ.പി സംഘടന സെക്രട്ടറി എം. ഗണേശൻ, സംസ്ഥാന ഓഫിസ് സെക്രട്ടറി ഗിരീഷ് എന്നിവരുടെ നിർദേശപ്രകാരം ബംഗളൂരുവിൽ നിന്നെത്തിച്ച ഹവാല പണം ആലപ്പുഴ ജില്ല ട്രഷറർ കെ.ജി. കർത്തക്ക് നൽകാൻ കൊണ്ടുംപോകും വഴിയാണ് കവർച്ച നടന്നതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.