കൊടകര കുഴൽപണക്കവർച്ച: കണ്ണൂർ സ്വദേശി അറസ്റ്റിൽ
text_fieldsതൃശൂർ: കൊടകര കുഴൽപണക്കവർച്ച കേസിൽ തട്ടിപ്പ് ആസൂത്രണം ചെയ്തവരിലെ പ്രധാനികളിലൊരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി മുഴക്കുന്ന് സക്കീന മൻസിലിൽ കുനൂൽ വീട്ടിൽ അബ്ദുൽ റഹീമാണ് അറസ്റ്റിലായത്. കണ്ണൂരിലെ വീട്ടിൽനിന്നാണ് ഇയാളെ അന്വേഷണസംഘം പിടികൂടിയത്. കുഴൽപണ തട്ടിപ്പ് ആസൂത്രണം ചെയ്ത റഹീം തട്ടിപ്പിെൻറ ആദ്യാവസാന പങ്കാളിയാണെന്നും പൊലീസ് പറഞ്ഞു. ഇതോടെ കേസിൽ 19 പ്രതികൾ പിടിയിലായി.
കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തതിൽനിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തൃശൂരിലെത്തി ഗുണ്ടാസംഘങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് പുറമെ കൊടകരയിൽ കാർ ആക്രമിച്ച് പണം തട്ടിയെടുക്കുന്ന സമയത്തുൾപ്പെടെ ഇയാളുണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
തൃശൂരിൽ ഗുണ്ടാസംഘത്തിന് വാഹനങ്ങൾ ഒരുക്കി നൽകിയത് അബ്ദുൽ റഹീം ആണ്. സുജീഷ് ഏർപ്പാടാക്കിയ ദീപക്കും രഞ്ജിത്തും ഉൾപ്പെടെയുള്ള സംഘവുമായി നേരിട്ട് ക്വട്ടേഷൻ വിവരങ്ങൾ ചർച്ച ചെയ്തു. കൊടകരയിലെ കാർ ആക്രമണം കഴിഞ്ഞ് ദീപക്കിെൻറ സംഘത്തിനുള്ള വിഹിതം നൽകിയ ശേഷം ഒരുമിച്ചാണ് സംഘം കോഴിക്കോട്ടേക്കും പിന്നീട് കണ്ണൂരിലേക്കും തിരിച്ചത്.
റഹീമിെൻറ വീട്ടിലെത്തി പണം വീതംവെപ്പ് സംബന്ധിച്ച ചർച്ചകളിലേക്ക് കടക്കുന്നതിനിടെയാണ് പരാതിയും പിന്നാലെ മാധ്യമവാർത്തകളും ഉയർന്നത്. ഇതോടെ സംഘം വേർപിരിയുകയായിരുന്നുവത്രെ. ഏപ്രിൽ മൂന്നിന് കൊടകര മേൽപാലത്തിന് സമീപം വ്യാജ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി തട്ടിയെന്നാണ് ആക്ഷേപം.
കാറും 25 ലക്ഷവും നഷ്ടപ്പെട്ടെന്നായിരുന്നു കോഴിക്കോെട്ട അബ്കാരിയും ആർ.എസ്.എസ് പ്രവർത്തകനുമായ ധർമരാജൻ ഡ്രൈവർ ഷംജീർ മുഖേന കൊടകര പൊലീസിന് പരാതി നൽകിയിരുന്നത്. എന്നാൽ, ഇതിനകം തന്നെ പ്രതികളിൽനിന്ന് 47.5 ലക്ഷം പൊലീസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.