കൊടകര കുഴൽപ്പണ കേസ്: ബി.ജെ.പിക്കായി ധർമരാജൻ തൃശൂരിലെത്തിച്ചത് 12 കോടി; തിരുവനന്തപുരത്ത് പതിനൊന്നര കോടി
text_fieldsതൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പിക്കായി കള്ളപ്പണമെത്തിച്ചതിന്റെ വിവരങ്ങൾ പുറത്തുവിട്ട് ഇടപാടുകാരൻ ധർമരാജൻ. കേരളത്തിൽ എല്ലായിടത്തും ബി.ജെ.പിക്കായി കള്ളപ്പണമെത്തിച്ചുവെന്ന് ധർമരാജൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തൃശൂരിലാണ് ഏറ്റവും കൂടുതൽ കള്ളപ്പണം എത്തിച്ചത്. 12 കോടിയോളം രൂപയാണ് തൃശൂരിൽ മാത്രം ധർമരാജൻ എത്തിച്ചത്.
തിരുവനന്തപുരത്ത് പതിനൊന്നര കോടി രൂപയാണ് വിതരണം ചെയ്തത്. പാലക്കാട്ടേക്കുള്ള നാലരക്കോടി രൂപ സേലത്ത് വെച്ച് കവർച്ച ചെയ്യപ്പെട്ടെന്നും മൊഴിയിൽ പറയുന്നു. 2021 മാർച്ച് അഞ്ചിനും ഏപ്രിൽ അഞ്ചിനും മധ്യേയാണ് കേരളത്തിലാണ് വലിയ രീതിയിൽ കള്ളപ്പണം ഒഴുകയതെന്നും ധർമരാജൻ മൊഴിയിൽ പറയുന്നു.
അതേസമയം കർണാടകയിൽനിന്നു കുഴൽപ്പണം എത്തിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ അറിവോടെയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് നായർ, കോഡിനേറ്റിങ് സെക്രട്ടറി എം. ഗണേഷ് എന്നിവർ പണം എത്തിക്കാന്‍ നിർദേശം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ബിജെപി ഓഫീസില്‍ പണം എത്തിച്ച ധര്‍മരാജന്‍ ഹവാല ഏജന്‍റാണെന്നും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബംഗളൂരുവില്‍നിന്ന് എത്തിച്ചത് മൂന്നരക്കോടിയാണെന്നും ഇതില്‍ പറയുന്നു. കുഴല്‍പ്പണ കടത്ത് അന്വേഷിക്കേണ്ട ഇഡി, ഐടി വിഭാഗങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും കുറ്റപത്രത്തില്‍ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.