Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടകര കുഴൽപണ കവർച്ച:...

കൊടകര കുഴൽപണ കവർച്ച: രണ്ടുപേർ കൂടി അറസ്​റ്റിൽ

text_fields
bookmark_border
കൊടകര കുഴൽപണ കവർച്ച: രണ്ടുപേർ കൂടി അറസ്​റ്റിൽ
cancel
camera_alt

 റാഷിദ് (26), ഷിഗിൽ (30)

തൃശൂർ: കൊടകരയിൽ മൂന്നരക്കോടി രൂപ കുഴൽപണം കവർന്ന കേസിൽ രണ്ടുപേർ കൂടി അറസ്​റ്റിലായി. 15ാം പ്രതി കണ്ണൂർ മൊട്ടമ്മൽ പാറക്കടവ് ഷിൽനാ നിവാസിൽ ഷിഗിൽ (30), ഇയാളെ സഹായിച്ച കണ്ണൂർ പുല്ലൂക്കര പട്ടരുപിടിക്കൽ വീട്ടിൽ റാഷിദ് (26) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം തിരുപ്പതിയിൽനിന്ന്​ പിടികൂടിയത്. ഇതോടെ സ്ത്രീയുൾപ്പെടെ 23 പേർ അറസ്​റ്റിലായി. ഇതുവരെ ആർക്കും ജാമ്യം ലഭിച്ചിട്ടില്ല.

ഷിഗിലി​െൻറ ജാമ്യാപേക്ഷ ഈ മാസം എട്ടിന് പരിഗണിക്കാനിരിക്കെയാണ് അറസ്​റ്റ്​. ജയിലില്‍ കഴിയുന്ന 12ാം പ്രതി മലപ്പുറം നിലമ്പൂര്‍ മമ്പാട് കേച്ചേരി കുനിയില്‍ അബ്​ദുൽ റഷീദ് (47), 16ാം പ്രതി കോഴിക്കോട് പന്നിയങ്കര കല്ലായി താണിക്കല്‍പറമ്പ് വീട്ടില്‍ അബ്​ദുൽ റഷീദ് (36) എന്നിവരുടെ ജാമ്യാപേക്ഷകൾ വെള്ളിയാഴ്ച തൃശൂർ ജില്ല സെഷൻസ് കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

പൊലീസ് കണ്ടെടുത്ത പണം തങ്ങളുടേതാണെന്ന്​ ചൂണ്ടിക്കാട്ടി, പണവും കാറും വിട്ടുകിട്ടാൻ ധർമരാജ്, യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്​, ഡ്രൈവർ ഷംജീർ എന്നിവർ നൽകിയ ഹരജിയിൽ ഇരിങ്ങാലക്കുട കോടതിയിൽ പണത്തി​െൻറ രേഖകൾ ഹാജരാക്കാനായിട്ടില്ല. അതിനാൽ കേസ്​ 13ലേക്ക്​ മാറ്റിയിരിക്കുകയാണ്. ഇതിനകം 1.42 കോടിയാണ്​ പൊലീസ് കണ്ടെത്തിയത്​.

ഏപ്രിൽ മൂന്നിന് പുലർച്ചയാണ് കൊടകര മേൽപ്പാലത്തിന് സമീപം വാഹനാപകടമുണ്ടാക്കി പണമുണ്ടായിരുന്ന കാർ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവർന്നത്. തെരഞ്ഞെടുപ്പ് ആവശ്യത്തിന്​ ബി.ജെ.പിയെത്തിച്ച ഫണ്ടാണ് കവർച്ച െചയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. കൂടുതൽ തെളിവെടുപ്പി​െൻറ ഭാഗമായി നേരത്തെ ചോദ്യം ചെയ്തത് കൂടാതെ ബി.ജെ.പി നേതാക്കളെ വീണ്ടും ചോദ്യം ചെയ്യലിന്​ വിളിപ്പിച്ചേക്കുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodakara Hawala Case
News Summary - Kodakara hawala robbery case Two more arrested
Next Story