Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടകര: അന്വേഷണ പുരോഗതി...

കൊടകര: അന്വേഷണ പുരോഗതി തേടി ഹൈകോടതി

text_fields
bookmark_border
കൊടകര: അന്വേഷണ പുരോഗതി തേടി ഹൈകോടതി
cancel

കൊ​ച്ചി: കൊ​ട​ക​ര ക​വ​ർ​ച്ച​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ലെ ഇ.​ഡി, ആ​ദാ​യ നി​കു​തി അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. കു​ഴ​ൽ​പ്പ​ണ ക​വ​ർ​ച്ച​ക്കേ​സി​ലെ 51ാം സാ​ക്ഷി സ​ന്തോ​ഷ് ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്റ്റി​സ്​ ബെ​ച്ചു കു​ര്യ​ൻ തോ​മ​സി​ന്‍റെ നി​ർ​ദേ​ശം.​ ഇ.​ഡി, ആ​ദാ​യ നി​കു​തി വ​കു​പ്പ്, തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ എ​ന്നി​വ​ർ​ക്ക്​ നോ​ട്ടീ​സ്​ ഉ​ത്ത​ര​വാ​യ കോ​ട​തി, മൂ​ന്നാ​ഴ്​​ച​ക്കു​ശേ​ഷം ഹ​ര​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ബി.​ജെ.​പി​ക്കു​വേ​ണ്ടി കേ​ര​ള​ത്തി​ൽ ക​ള്ള​പ്പ​ണം എ​ത്തി​ച്ച​താ​യാ​ണ്​​ കേ​സ്. കേ​ര​ള​ത്തി​ലേ​ക്ക്‌ കൊ​ണ്ടു​വ​ന്ന 25 ല​ക്ഷം രൂ​പ​യും കാ​റും തൃ​ശൂ​ർ ജി​ല്ല​യി​ലെ കൊ​ട​ക​ര​യി​ൽ​വെ​ച്ച്‌ കൊ​ള്ള​യ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഡ്രൈ​വ​റു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ്‌ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ണ​ക്കി​ൽ​പെ​ടാ​ത്ത 3.5 കോ​ടി രൂ​പ​കൂ​ടി കൊ​ള്ള​യ​ടി​ച്ച​താ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യെ​ന്ന് ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. പ​ണം ക​വ​ർ​ച്ച ചെ​യ്‌​ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പൊ​ലീ​സ്‌ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും സം​ഭ​വ​ത്തി​ൽ ഇ.​ഡിയും ആ​ദാ​യ​നി​കു​തി വ​കു​പ്പും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodakara Hawala Case
News Summary - Kodakara: High Court seeks progress in investigation
Next Story