Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടകര കുഴൽപ്പണക്കേസ്:...

കൊടകര കുഴൽപ്പണക്കേസ്: പാർട്ടിക്കെതിരെ ആസൂത്രിതമായി കള്ളപ്രചരണം നടത്തുന്നുവെന്ന് കെ. സുരേന്ദ്രൻ

text_fields
bookmark_border
K Surendran
cancel

കോഴിക്കോട്: കുഴൽപ്പണക്കേസുമായി ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ലെന്ന് പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. ബന്ധമുണ്ടെങ്കിൽ പിന്നെ എന്തിനാണ് പാർട്ടി കേസ് കൊടുക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. പാർട്ടിക്കെതിരെ ആസൂത്രിതമായി കള്ളപ്രചരണം നടത്തുകയാണ്. ഇതിന്‍റെ പേരിൽ പുകമറ സൃഷ്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും നിഷേധിച്ച കെ. സുരേന്ദ്രൻ കേസിൽ നുണ പ്രചരണം നടത്തുന്നത് സി.പി.എം ആണെന്നും ആരോപിച്ചു. ബി.ജെ.പിക്ക് കേസിൽ ഒരു ബന്ധവുമില്ലെന്നും പൊലീസിന്‍റെ അന്വേഷണവുമായി സഹകരിക്കാൻ തയാറാകുന്നത് അതിനാലാണെന്നുന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

പൊലീസിന് അധികാരമില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. നേതാക്കളെ ചോദ്യം ചെയ്തപ്പോൾ ബി.ജെ.പി ഒരു പ്രശ്നവും ഉണ്ടാക്കിയില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SurendranBJPKodakara Hawala Case
News Summary - Kodakara money laundering case: Has no connection with BJP and is carrying out false propaganda says K Surendran
Next Story