കൊടകര കുഴൽപ്പണ കേസ്: നിഗൂഢതകൾ ഇനിയും പുറത്ത് വരാനുണ്ടെന്ന് ഹൈകോടതി
text_fieldsകൊച്ചി: കൊടകര കുഴൽപണകേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരാനുണ്ടെന്ന പരാമർശവുമായി ഹൈകോടതി. നിഗൂഢമായ നിരവധി കാര്യങ്ങൾ പുറത്ത് വരാനുണ്ടെന്ന് ഹൈകോടതി വ്യക്തമാക്കി. പണത്തിന്‍റെ ഉറവിടം, എത്തിച്ചത് എന്തിന് വേണ്ടി എന്നിവ കണ്ടെത്തണം. 10 പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയാണ് ഹൈകോടതിയുടെ നിർണായക പരാമർശം.
പ്രധാനപ്രതികളെ ഇനിയും കണ്ടെത്താനുണ്ട്. കവർച്ച മൂൻകൂട്ടി ആസൂത്രണം ചെയ്തതാണ്. 25 ലക്ഷം നഷ്ടപ്പെട്ടുവെന്നാണ് പരാതിക്കാരൻ വ്യക്തമാക്കിയത്. എന്നാൽ, അന്വേഷണത്തിൽ മൂന്നരകോടിയാണ് നഷ്ടമായതെന്ന് കണ്ടെത്തിയിരുന്നു. ഇതെല്ലാം സംഭവത്തിന്‍റെ നിഗൂഢത വർധിപ്പിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.
കേസിൽ ബി.ജെ.പി നേതാക്കളെ പ്രതികളാക്കാതെയാണ് കുറ്റപത്രം. ബി.ജെ.പി നേതാക്കളെ സാക്ഷി പട്ടികയിലും ചേർത്തിട്ടില്ല. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ സാക്ഷിയാക്കണോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. കവർച്ച കേസിന് ഊന്നൽ നൽകിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കൊടകര കുഴൽപണ കവർച്ചക്കേസിൽ ജൂൈല 23ന് ഇരിങ്ങാലക്കുട കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. കേസുമായി ബന്ധപ്പെട്ട് 19 ബി.ജെ.പി നേതാക്കളെയാണ് പൊലീസ് ചോദ്യം ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.