കൊടകര കുഴൽപ്പണക്കേസ്: കെ. സുരേന്ദ്രന്‍റെ മൊഴിയെടുക്കും
text_fieldsതൃശൂർ: കൊടകരയില്‍ കുഴല്‍പ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ മൊഴിയെടുക്കും. അടുത്ത ആഴ്ച മൊഴി എടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിയുന്നു. പണം വന്നത് ബി.ജെ.പി നേതാക്കൾക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇതേ തുടർന്നാണ് സുരേന്ദ്രന്‍റെ മൊഴിയെടുക്കുന്നത്.
ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറർ കെ.ജി കർത്ത പണം വന്നത് ആർക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് മൊഴി നൽകിയത്. ഈ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന അധ്യക്ഷന്‍റെ മൊഴി എടുക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സുരേന്ദ്രന്‍റെ മൊഴിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് പൊലീസ് പറയുന്നു. സുരേന്ദ്രന്‍റെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളും പോലീസ് പരിശോധിക്കുമെന്നാണ് സൂചന.
സുരേന്ദ്രന്‍റെ മൊഴി എടുക്കും മുമ്പ് ബി.ജെ.പിയുടെ മറ്റു ചില സംസ്ഥാന നേതാക്കളെയും ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് പല ബി.ജെ.പി നേതാക്കളെയും പൊലീസ് ചോദ്യം ചെയ്‌തിട്ടുണ്ട്. പണം കൊടുത്തയച്ച ധര്മ്മരാജന്, സുനില്‍ നായിക്ക് എന്നിവരുടെ മൊഴികളും തമ്മിലുള്ള പൊരുത്തക്കേടുകളും പോലീസ് ചൂണ്ടിക്കാട്ടുന്നു. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും മൊഴിയുമായി പൊരുത്തപ്പെടുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.