കൊടകര കള്ളപ്പണക്കേസ്; മൂന്നര കോടി ബി.ജെ.പിയുടെതാണെന്ന ധർമരാജന്‍റെ ആദ്യമൊഴി പുറത്ത്
text_fieldsതൃശൂർ: കൊടകര കള്ളപ്പണക്കേസിലെ മൂന്നര കോടി രൂപ ബി.ജെ.പിയുടെതാണെന്ന ധർമരാജന്‍റെ ആദ്യമൊഴിയുടെ പകർപ്പ് പുറത്ത്. കവർച്ച നടന്ന ശേഷം പൊലീസിന് നൽകിയ മൊഴിയിലാണ് പണം ബി.ജെ.പിയുടെതാണെന്ന് ധർമരാജൻ സമ്മതിച്ചിരിക്കുന്നത്.
കൊടകര ദേശീയപാതയിൽ കവർന്ന മൂന്നരക്കോടി രൂപ ആരുടേതാണെന്നായിരുന്നു പൊലീസിന്‍റെ ചോദ്യം. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന തുകയാണെന്നായിരുന്നു ധർമരാജൻ മൊഴി നൽകിയത്.
പക്ഷെ ഇരിങ്ങാലക്കുട കോടതിയിൽ മൂന്നേകാൽ കോടി രൂപ തന്‍റെതാണെന്നും 25 ലക്ഷം രൂപ മാത്രമാണ് ബി.ജെ.പിയുടെതെന്നും വ്യക്തമാക്കി ധർമരാജൻ ഹരജി നൽകിയിരുന്നു. എന്നാൽ ഇത്
പരപ്രേരണ മൂലം നൽകിയ ഹരജിയാണെന്നും മൂന്നരക്കോടി രൂപയിൽ ഒരു പൈസപോലും തന്‍റെതില്ലെന്നുമാണ് മൊഴിയിൽ ധർമരാജൻ വ്യക്തമാക്കിയിരിക്കുന്നത്.
മൂന്നേകാൽ കോടിരൂപയുടെ സാമ്പത്തിക സ്രോതസ് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും രേഖകൾ ഹാജരാക്കാൻ ധർമരാജന് കഴിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.