കൊടകര കുഴൽപണക്കേസ്: പണം വിട്ടുകിട്ടണമെന്ന ധർമരാജെൻറ ഹരജി തള്ളി
text_fieldsതൃശൂർ: കൊടകര കുഴൽപണക്കേസിൽ കണ്ടെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള ഹരജികൾ കോടതി തള്ളി. ഹവാല ഇടപാടുകാരനും ആർ.എസ്.എസ് പ്രവർത്തകനുമായ കോഴിക്കോട് സ്വദേശി ധർമരാജൻ, യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്ക് എന്നിവരുടെ ഹരജികളാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അലിഷാ മാത്യു വാദം കേട്ട ശേഷം തള്ളിയത്. പണത്തോടൊപ്പം തട്ടിെയടുത്ത കാർ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജെൻറ ഡ്രൈവർ ഷംജീർ നൽകിയ ഹരജിയും തള്ളി. പണത്തിെൻറ രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനായി നിരവധി തവണ സമയവും അനുവദിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ജൂൺ 23 മുതൽ ഇതുവരെ സമയമനുവദിച്ചത് കോടതി ചൂണ്ടിക്കാട്ടി. നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് നാൾ മുമ്പ് ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കൊടകര മേൽപാലത്തിന് സമീപം കാർ തടഞ്ഞ് നിറുത്തി മൂന്നരക്കോടി കവർന്നത്. ഇതിൽ 1.47 കോടി അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇൗ തുക വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ധർമരാജനും സുനിൽ നായിക്കും കോടതിയെ സമീപിച്ചത്.
പണം വ്യാപാരാവശ്യത്തിന് ഡൽഹിയിൽ നിന്നെത്തിച്ചതാണെന്നും മൂന്നേകാൽ കോടി ധർമരാജേൻറതും 25 ലക്ഷം സുനിൽ നായിക്കിേൻറതുമാണെന്നാണ് കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നത്. എന്നാൽ, ഇത് തെളിയിക്കാനുള്ള രേഖകളൊന്നും ഹാജരാക്കാനായില്ല. കവർച്ച നടന്നതിന് അര കിലോമീറ്റർ ദൂരെ പൊലീസ് സ്റ്റേഷനുണ്ടായിട്ടും ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ ഏഴിനാണ് ഡ്രൈവർ ഷംജീർ പരാതി നൽകിയത്. 25 ലക്ഷം നഷ്ടപ്പെട്ടെന്നായിരുന്നു ആദ്യം പൊലീസിന് ധര്മരാജന് പരാതി നല്‍കിയിരുന്നത്. പിന്നീടാണ് നിലപാട് മാറ്റിയത്. 21 പ്രതികള്‍ അറസ്റ്റിലായതിന് പുറമേ ഒന്നര കോടിയോളം കണ്ടെടുക്കുകയും ചെയ്തു. ഇതോടെയാണ് പണം തേൻറതാണെന്ന് ധര്മരാജന് അറിയിച്ചത്.
ബി.ജെ.പി നേതാക്കള്‍ക്ക് എത്തിക്കാനുള്ള പണമാണെന്നായിരുന്നു മുമ്പ് മൊഴി നല്‍കിയത്. ഈ വൈരുധ്യങ്ങള്‍ സംശയകരമാണെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. കേസ് അത്ര പ്രാധാന്യമില്ലാത്തതാണെന്നും അതിനാലാണ് ഇ.ഡി.യും ആദായനികുതി വകുപ്പും അന്വേഷിക്കാത്തതെന്നും ഹരജിക്കാർ വാദിച്ചു. എന്നാൽ, രാജ്യത്തിെൻറ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്നതാണ് ഇൗ ഹവാല ഇടപാടെന്നും പണം കള്ളക്കടത്താണെന്ന് തെളിയിക്കുന്നതാണ് കാറിലെ രഹസ്യ അറയെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണിക്കൃഷ്ണൻ വാദിച്ചു. ആദായ നികുതി വകുപ്പിേൻറയോ എൻഫോഴ്സ്മെൻറിേൻറയോ അന്വേഷണം കഴിയാതെ പണം തിരിച്ചുകൊടുക്കരുതെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. കറൻസി നശിച്ചുപോകില്ലെന്നും കേസ് തീരും വരെ സുരക്ഷിതമായി സൂക്ഷിക്കാനാകുമെന്നും കോടതി നിരീക്ഷിച്ചു. പണം തെരഞ്ഞെടുപ്പ് ചെലവിന് എത്തിച്ചതാെണന്നും ബി.ജെ.പി നേതാക്കളുടെ അറിവോടെയാണ് എത്തിച്ചതെന്നുമായിരുന്നു പൊലീസ് റിപ്പോർട്ട്. കേസിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ ഘട്ടത്തിലേക്ക് കടക്കാനിരിക്കുകയാണ്. ഇതിനിടെ ബാക്കി പണം കണ്ടെത്താനുള്ള രണ്ടാംഘട്ട അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.