കൊടകര കുഴൽപ്പണം: അന്വേഷണത്തിൽ തുറന്നത് അത്ഭുതപ്പെട്ടിയെന്ന് ഹൈകോടതി
text_fieldsകൊച്ചി: കൊടകര കുഴൽപ്പണ കേസിന്‍റെ അന്വേഷണത്തിൽ തുറന്നത് അത്ഭുതപ്പെട്ടിയാണെന്ന് ഹൈകോടതി. കൊടക്കരയിലേത് കേട്ടുകേൽവിയില്ലാത്ത ഹൈവേ കവർച്ചയാണെന്നും അന്വേഷണത്തിലൂടെ ഒരുപാട് വിവരങ്ങൾ പുറത്തുവന്നുവെന്നും ഹൈകോടതി വ്യക്തമാക്കി. കുഴൽപ്പണ കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചുള്ള വിധിന്യായത്തിലാണ് കോടതിയുടെ പരാമർശം.
കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് കവർച്ച നടക്കുന്നത് ഏപ്രിൽ മൂന്നാം തീയതിയാണ്. അന്ന് സംഭവവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഉണ്ടായിരുന്നില്ല. സംഭവത്തിന് ശേഷം പരാതിക്കാരൻ കോഴിക്കോട്ടേക്ക് തിരിച്ച് പോകുകയും ഏപ്രിൽ ഏഴിന് മടങ്ങിയെത്തി 25 ലക്ഷം നഷ്ടമായതായി പരാതിപ്പെടുകയായിരുന്നു. എന്നാൽ, പൊലീസ് പിന്നീട് നടത്തിയ അന്വേഷണത്തിൽ ഒരു അത്ഭുതപ്പെട്ടിയാണ് തുറന്നതെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
മൂന്നരക്കോടി രൂപയുടെ കവർച്ച നടന്നതായി പൊലീസിന് വ്യക്തമാകുകയായിരുന്നു. കൂടാതെ കേസുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങളാണ് പുറത്തുവന്നത്. കേരളത്തിൽ ഹൈവേ കവർച്ചയാണ് നടന്നതെന്നും ഇത് കേട്ടുകേൾവിയില്ലാത്തതാണെന്നും ഹൈകോടതി വ്യക്തമാക്കി.
തൃശൂർ സെഷൻസ് കോടതിയിൽ കേസുകളുെട ബാഹുല്യമുണ്ട്. അതിനാൽ കുഴൽപ്പണ കേസിന്‍റെ വിചാരണ നീണ്ടുപോകുന്ന സാഹചര്യമുണ്ടെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കുകയാണെന്നും ഹൈകോടതി വ്യക്തമാക്കി.
കവർച്ച നടത്തിയ പണം മുഴുവൻ കണ്ടെടുത്തിട്ടില്ലെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും സർക്കാർ കോടതിയിൽ വാദിച്ചു. കുഴൽപ്പണ കേസിന്‍റെ വിചാരണക്കായി പ്രത്യേക കോടതി സ്ഥാപിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.