കൊടകര കുഴൽപ്പണം: പ്രതികൾക്കായി ഹോട്ടൽ മുറി ബുക്ക് ചെയ്തത് ബി.ജെ.പി; കൂടുതൽ തെളിവുകൾ പുറത്ത്
text_fieldsതൃശൂർ: കൊടകര കുഴൽപണ കവർച്ച കേസിലെ ബി.ജെ.പി ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. കുഴൽപ്പണം കൊണ്ടുവന്നവർക്ക് ഹോട്ടൽ മുറി ബുക്ക് ചെയ്തതും പണമടച്ചതും ബി.ജെ.പി തൃശൂർ ജില്ലാ ഓഫിസിൽ നിന്നാണെന്ന് കണ്ടെത്തൽ. ഹോട്ടൽ രേഖകളും സി.സി.ടിവി ദൃശ്യങ്ങളും കണ്ടെടുത്ത അന്വേഷണ സംഘം ജീവനക്കാരന്‍റെ മൊഴി രേഖപ്പെടുത്തി.
ബി.ജെ.പി ജില്ലാ ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ ഇവര്‍ക്ക് മുറി നല്‍കിയത്. രണ്ടു മുറികളാണ് (റൂം നമ്പര്‍ 215, 216) നല്‍കിയിട്ടുള്ളത്. മുമ്പും ബി.ജെ.പി ഓഫീസില്‍ നിന്ന് മുറികള്‍ ആവശ്യമുണ്ടെങ്കില്‍ ഇതേ ഹോട്ടലിലേക്ക് വിളിച്ചു പറയാറുണ്ട്. മുറികള്‍ ഒഴിച്ചിടാറുമുണ്ടെന്നാണ് ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നത്. ഇത്തവണയും ബി.ജെ.പി ഓഫീസില്‍ നിന്ന് വിളിച്ചു പറഞ്ഞിട്ടാണ് മുറി നല്‍കിയതെന്നും ഹോട്ടൽ ജീവനക്കാരന്‍ വ്യക്തമാക്കി.
മൂന്നുപേര്‍ വരുമെന്നാണ് അറിയിച്ചിരുന്നത്. രാത്രി 10 മണിയോടെ എത്തിയവർ രാവിലെ തിരിച്ചുപോയി. ക്രെഡിറ്റ് സംവിധാനത്തിലാണ് പണം നൽകുന്നത്. ഓരോ ബില്ലുകള്‍ എത്തിക്കുന്നതിന് അനുസരിച്ച് അവര്‍ തുക നല്‍കാറാണ് പതിവെന്നും ജീവനക്കാരന്‍ മീഡിയവൺ അഭിമുഖത്തിൽ വ്യക്തമാക്കി.
കുഴൽപണ കവർച്ച കേസിൽ ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറർ കെ.ജി. കർത്തയെ ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്‍ററിൽവെച്ച് ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ധർമരാജുമായി കെ.ജി. കർത്ത നിരവധി തവണ ഫോണിൽ സംസാരിച്ചതിന്റെയും കവർച്ച നടന്ന ദിവസം ഇരുവരും ഫോണിൽ ബന്ധപ്പെട്ടതിന്റെയും തെളിവുകൾ പൊലീസിന് ലഭിച്ചു.
നേരത്തേ അറിയിച്ചിട്ടും വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബി.ജെ.പി സംഘടന സെക്രട്ടറി ഗണേശൻ, ഓഫിസ് സെക്രട്ടറി ഗിരീഷ് എന്നിവരോട് വീണ്ടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. തൃശൂർ ജില്ല നേതാക്കളായ കെ.ആർ. ഹരി, സുജയ് സേനൻ എന്നിവരെയും മധ്യമേഖല സെക്രട്ടറി ജി. കാശിനാഥനെയും ചോദ്യം ചെയ്തപ്പോൾ ധർമരാജുമായും സുനിൽ നായിക്കുമായും ബന്ധമില്ലെന്നും സംഭവമുണ്ടായ ശേഷം വിളിച്ചപ്പോഴാണ് നേരിൽ കാണുന്നതെന്നുമാണ് ഇവർ മൊഴി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.