Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
k surendran
cancel
Homechevron_rightNewschevron_rightKeralachevron_rightകൊടകര കുഴൽപ്പണ​ കേസ്​:...

കൊടകര കുഴൽപ്പണ​ കേസ്​: കെ. സു​രേന്ദ്രനെ ചോദ്യം ചെയ്യും, പൊലീസ്​ നോട്ടീസ്​ നൽകി

text_fields
bookmark_border

തൃശൂർ: കൊടകര കുഴൽപണ കവർച്ച കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രനെ ചോദ്യംചെയ്യും. ചൊവ്വാഴ്ച രാവിലെ 10ന് തൃശൂർ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം കോഴിക്കോ​െട്ട വീട്ടിലെത്തി നോട്ടീസ് നൽകി. ഏപ്രിൽ മൂന്നിന് പുലർച്ചയാണ് കൊടകരയിൽ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കൊള്ളയടിച്ചത്. ബി.ജെ.പി തെരഞ്ഞെടുപ്പ് ചെലവിനെത്തിച്ച പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. 25 ലക്ഷമാണ് നഷ്​ടപ്പെട്ടതെന്നായിരുന്നു പണം കൊണ്ടുവന്ന ആർ.എസ്.എസ് പ്രവർത്തകനും കോഴിക്കോട് സ്വദേശി അബ്കാരിയുമായ ധർമരാജ് ഡ്രൈവർ ഷംജീർ മുഖേന പരാതി നൽകിയത്.

അന്വേഷണത്തിൽ കൂടുതൽ പണം കണ്ടെടുത്തതോടെ കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നെന്നും ബിസിനസ് ആവശ്യത്തിന് എത്തിച്ചതാണെന്നും മൂന്നേകാൽ കോടി ത​െൻറയും 25 ലക്ഷം യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്കി​േൻറതുമാണെന്നും അറിയിച്ചു. എന്നാൽ, പണം കർണാടകത്തിൽനിന്ന്​ കൊണ്ടുവന്നതാണെന്നും ബി.ജെ.പി ആലപ്പുഴ മേഖല സെക്രട്ടറി പത്മകുമാറിന് കൈമാറാനാണ് നിർദേശമെന്നുമായിരുന്നു പൊലീസിന് നൽകിയ മൊഴി. പണത്തി​െൻറ ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കഴിഞ്ഞിട്ടില്ല.

ധർമരാജിനെ തെരഞ്ഞെടുപ്പ് സാമഗ്രികൾ എത്തിക്കാൻ ചുമതലപ്പെടുത്തിയിരുന്നെന്നും ഈ ആവശ്യത്തിന് വിളിച്ചെന്നുമാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്​. ബി.ജെ.പി സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശൻ, ഓഫിസ് സെക്രട്ടറി ഗിരീഷ്, മേഖല സെക്രട്ടറി ജി. കാശിനാഥൻ, തൃശൂർ ജില്ല പ്രസിഡൻറ്​ കെ.കെ. അനീഷ് കുമാർ, ജില്ല ജനറൽ സെക്രട്ടറി കെ.ആർ. ഹരി, ട്രഷറർ സുജയ് സേനൻ, ആലപ്പുഴ മേഖല സെക്രട്ടറി പത്മകുമാർ എന്നിവരെയും കെ. സുരേന്ദ്ര​െൻറ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലിബീഷ് എന്നിവരെയും ചോദ്യം ചെയ്തിരുന്നു. ധർമരാജും സുരേന്ദ്രനുമായി ബന്ധമുണ്ടെന്നായിരുന്നു ഇവരുടെ മൊഴി. ധർമരാജി​െൻറ ഫോണിൽനിന്ന്​ കവർച്ചദിവസം സുരേന്ദ്ര​െൻറ മക​െൻറ ഫോണിലേക്ക് വിളിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

സി.കെ. ജാനുവിനെ എൻ.ഡി.എയിൽ എത്തിക്കാൻ പണം കൈമാറിയെന്ന ജെ.ആർ.പി ട്രഷറർ പ്രസീത അഴീക്കോടി​െൻറ വെളിപ്പെടുത്തലും ടെലിഫോൺ ശബ്​ദരേഖ പുറത്തുവന്നതും മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരക്ക് രണ്ടരലക്ഷം നൽകിയെന്ന വെളിപ്പെടുത്തലും പുറത്തുവന്നതോടെ​ കൊടകര കേസിലെ ബന്ധങ്ങൾ വിപുലമായിരുന്നു. ഇതിൽ വ്യക്തത വരുത്തലാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്.

നേരത്തേ നേതാക്കൾ നൽകിയ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനിടെ പ്രതികളിൽനിന്ന്​ ലഭിച്ച മൊഴികളെ തുടർന്നുള്ള അന്വേഷണത്തിൽ നിർണായകവിവരങ്ങൾ കൂടി ലഭിച്ചതായാണ് സൂചന. കേസിൽ ഇതുവരെയായി 23 പേരാണ് അറസ്​റ്റിലായത്. 1.42 കോടി കണ്ടെടുത്തു. പണവുമായെത്തിയ സംഘം തൃശൂരിൽ ജില്ല നേതാക്കൾ സ്വകാര്യ ലോഡ്ജിൽ എടുത്ത് നൽകിയ മുറിയിൽ താമസിച്ച് പുലർച്ച പോകുമ്പോഴായിരുന്നു അപകടമുണ്ടാക്കിയുള്ള കവർച്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SurendrankodakaraBJP
News Summary - Kodakara pipe money case: K. SuRendran will be questioned and police issued a notice
Next Story