വോട്ടുദിന പിറ്റേന്ന് കൊടപ്പനക്കൽ കുടുംബം പൈതൃകയാത്രയിൽ
text_fieldsകണ്ണൂർ: വോെട്ടടുപ്പിെൻറ ഗതിയും ഭാവിയും പ്രവചിക്കുന്ന ചർച്ചകളിലൊന്നും മുഴുകാത െ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുെട നേതൃത്വത്തിൽ കൊടപ്പനക്കൽ തറവാട്ടിലെ പുരുഷന്മാരെല്ലാം ബുധനാഴ്ച പൈതൃക യാത്രയിലായിരുന്നു. വേ ാെട്ടടുപ്പിന് സമുദായത്തെ അരയും തലയും മുറുക്കിയിറക്കിയ നേതൃത്വം, കടന്നുവന്ന സയ് യിദ് പാരമ്പര്യത്തിെൻറ താവഴിപ്പാതകൾ താണ്ടി കണ്ണൂരിലാണ് എത്തിയത്. ഹൈദരലി തങ്ങ ളുടെ നേതൃത്വത്തിലുള്ള എഴുപതോളം പുരുഷന്മാരെ കേരളത്തിെൻറ ഏക മുസ്ലിം രാജവംശമായ അറക്കൽ സ്വരൂപം ഉറുമിവീശി വാളും ആഹാരപ്പൊതിയും നൽകി സ്വീകരിച്ചത് അത്യപൂർവ കാഴ്ചയായി.
മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ഉൾപ്പെടെയുള്ള മിക്കസാരഥികളും പൈതൃകയാത്രയിൽ ഉണ്ടായിരുന്നു. ഒരുവർഷം മുമ്പ് മലപ്പുറത്ത് നടന്ന കൊടപ്പനക്കൽ കുടുംബസംഗമത്തിെൻറ തുടർച്ചയായിരുന്നു യാത്ര. നാലു മാസം മുമ്പ് വെല്ലൂരിലെ ഹുസൈൻ ആറ്റക്കോയ തങ്ങളുടെ മഖ്ബറ സന്ദർശിച്ചിരുന്നു.
സാമ്രാജ്യത്വവിരുദ്ധ നിലപാട് കാരണം 1862ൽ ബ്രിട്ടീഷുകാർ വെല്ലൂരിലേക്ക് നാട് കടത്തിയതാണ് ഹുസൈൻ ആറ്റക്കോയ തങ്ങളെ. അദ്ദേഹത്തിെൻറ പിതൃപൈതൃകത്തിലെ വലിയുപ്പയായ അലി ശിഹാബുദ്ദീൻ തങ്ങളുടെ കണ്ണൂർ വളപട്ടണത്തെ പൈതൃകം തേടിയാണ് ബുധനാഴ്ച ഇവിടെയെത്തിയത്. രണ്ടു നൂറ്റാണ്ടുമുമ്പ് വളപട്ടണത്തെത്തിയ അലി ശിഹാബുദ്ദീൻ തങ്ങളാണ് പാണക്കാട് തങ്ങൾ കുടുംബത്തിെൻറ പൂർവികർ.
സയ്യിദ് അലി ശിഹാബുദ്ദീന് ഹിജ്റ വര്‍ഷം 1181ലാണ് യമനിൽനിന്ന് കേരളത്തിലെത്തിയത്. ഇദ്ദേഹത്തിെൻറ രണ്ടു മക്കളിൽ സയ്യിദ് ഹുസൈനിലൂടെയാണ് കുടുംബം വളര്‍ന്നത്. ഇവരുടെ മൂത്തമകനായ സയ്യിദ് മുഹ്ളാര്‍ മലപ്പുറത്ത് താമസമാക്കി. ജ്യേഷ്ഠെൻറ വീട് ‘പുത്തന്‍പുരയ്ക്കല്‍’ എന്നും അനിയെൻറ വീട് ‘കൊടപ്പനയ്ക്കല്‍’ എന്നും അറിയപ്പെട്ടു.
പുത്തന്‍പുരയ്ക്കല്‍ മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങളുടെ മകനാണ് ശിഹാബ് തങ്ങളുടെ പിതാവായ പി.എം.എസ്.എ പൂക്കോയ തങ്ങള്‍. ഹുസൈൻ തങ്ങൾ ഒന്നാമൻ കണ്ണൂര്‍ അറക്കല്‍ രാജകുടുംബത്തില്‍നിന്നാണ് വിവാഹം ചെയ്തെതന്ന് യാത്രാസംഘത്തിലുണ്ടായിരുന്ന കോഴിക്കോട് ഖാദി സയ്യിദ് അബ്ദുൽ നാസർ ഹയ്യ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇൗ പൈതൃകമറിയുന്ന അറക്കൽ സ്വരൂപം കൊടപ്പനക്കൽ സംഘത്തിന് വികാരനിർഭരമായ സ്വീകരണമാണ് നൽകിയത്. രാജസ്വരൂപ വംശപാരമ്പര്യത്തിെൻറ എല്ലാ ഉപചാരവും തങ്ങൾസംഘത്തിന് അറക്കൽ നൽകി. പാണക്കാട് അബ്ബാസലി തങ്ങൾ, ബഷീറലി തങ്ങൾ, ഹുസൈൻ ശിഹാബ് തങ്ങൾ, സ്വാലിഹ് തങ്ങൾ, നാസര്‍ അബ്ദുല്‍ഹയ്യ് തങ്ങള്‍, അബ്ബാസലി തങ്ങള്‍, അബ്ദുല്റഷീദലി തങ്ങള്‍, സാബിഖലി തങ്ങള്‍, അബ്ദുല്‍ ഹഖ് ശിഹാബ് തങ്ങള്‍ തുടങ്ങിയവരുൾപ്പെടെ ആറു വയസ്സുകാരൻ മുഹമ്മദ് െഎഫ് വരെയുള്ള കൊടപ്പനക്കലിലെ മുഴുവൻ പുരുഷന്മാരും സംഘത്തിലുണ്ടായിരുന്നു.
കുറ്റിച്ചിറയിൽ പൈതൃക തറവാടായ കുമ്മട്ടിവീട് സന്ദർശിച്ചാണ് കണ്ണൂരിലെത്തിയത്. ഇ. അഹമ്മദിെൻറ വീട്ടിലായിരുന്നു എല്ലാവർക്കും ഉച്ചഭക്ഷണം. അഹമ്മദിെൻറ മകൻ റയീസ് അഹമ്മദ്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽഖാദർ മൗലവി, വി.പി. ബമ്പൻ, പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗം വി.പി. ഷഫീഖ്, സി. സമീര്‍, ശുഹൈബ് കൊതേരി തുടങ്ങിവർ സംഘത്തെ അനുഗമിച്ചു. തങ്ങൾസംഘത്തെ അറക്കൽ ബീവിയുടെ പൗത്രൻ ഇംതിയാസ് അഹമ്മദ് ആദിരാജ, ഹാമിദ് ഹുസൈൻ കോയമ്മ ആദിരാജ, മുഹമ്മദ് സിയാദ് ആദിരാജ, പ്രഫ. കോയമ്മ, മുഹമ്മദ് കോയമ്മ എന്നിവർ ചേർന്ന് സ്വീകരിച്ചു. ബീവിയുടെ സന്ദേശം അറക്കൽ മ്യൂസിയം ഡയറക്ടർ മുഹമ്മദ് ശിഹാദ് സംഘത്തെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.