കൊടി സുനി ജയിലിൽനിന്ന് വിളിച്ചത് ആയിരത്തിലേറെ ഫോൺ കോളുകൾ
text_fieldsതൃശൂർ: ടി.പി കേസിൽ വിയ്യൂർ ജയിലിൽ കിടക്കുന്ന കൊടി സുനി ജയിലിൽനിന്ന് വിളിച്ചത് ആയി രത്തിലേറെ കോളുകൾ. സി.പി.എം നേതാക്കൾ, വ്യവസായ പ്രമുഖർ, ക്രിമിനൽ സംഘങ്ങൾ അടക്കമുള ്ളവരെ സുനി ഉപയോഗിച്ചിരുന്ന നമ്പറിൽനിന്ന് ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തി. രണ്ടാ ഴ്ച മുമ്പ് ജയിലിൽ ആകെ ഇളക്കി മറിച്ച നടത്തിയ പരിശോധനയിൽ ഏഴ് മൊബൈൽ ഫോണുകൾ പിടികൂട ിയതിന് ശേഷം
പിന്നീട് ഇതുവരെയും ഫോൺ വിളിയുണ്ടായിട്ടില്ലത്രെ.
ഇതിൽ 897 നമ്പറുകളിലേക്ക് സ്ഥിരം വിളികളുണ്ടായിരുന്നു. മറ്റുള്ളവരും ഈ നമ്പറിൽനിന്ന് വിളിച്ചിട്ടുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ശോഭാ സിറ്റിയിലെ സുരക്ഷ ജീവനക്കാരൻ ചന്ദ്രബോസ് കൊലക്കേസിൽ ശിക്ഷയനുഭവിക്കുന്ന നിസാമും ഈ നമ്പറിൽ ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇതാകട്ടെ കണ്ണൂർ ജയിലിൽനിന്നുള്ള നമ്പറിൽനിന്നാണ്. ബംഗാൾ സ്വദേശിയുടെ തിരിച്ചറിയൽ രേഖയുപയോഗിച്ചെടുത്ത നമ്പറിൽനിന്നാണ് സി.പി.എം നേതാക്കളടക്കമുള്ളവരെ വിളിച്ചിരിക്കുന്നത്. രണ്ട് സിം കാർഡുകൾ നിരന്തരമായി കൊടി സുനിയടക്കമുള്ള ടി.പി കേസ് പ്രതികൾ ഉപയോഗിച്ചിരുന്നുവത്രെ.
ഫോൺ ചെയ്യുന്നത് കാമറയിൽ പകർത്തിയ വാർഡനെ സുനി മർദിച്ചതായി പരാതി ഉയർന്നിട്ട് അധികമായിട്ടില്ല. പരോൾ അനുവദിക്കുന്നതിലും മറ്റും കൊടി സുനിയടക്കമുള്ളവർക്ക് കിട്ടുന്ന പരിഗണനയിൽ ജീവനക്കാർക്ക് തന്നെ അമർഷമുണ്ട്.
ഇക്കഴിഞ്ഞ ഡിസംബറിൽ ഒരുമാസമാണ് പരോൾ ലഭിച്ചത്. 15 ദിവസത്തേക്ക് പരോളിന് േപായ സുനി 20 ദിവസം കഴിഞ്ഞ് എത്തിയ സംഭവം ഉണ്ടായിട്ടുണ്ട്.
ഇപ്പോൾ അറസ്റ്റ് ചെയ്ത, യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണവും മൊബൈലുമടക്കം കവർന്ന കേസിന് അനുബന്ധമായ സ്വർണക്കവർച്ച സുനി ജയിലിലിരുന്ന് ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അന്ന് ആസൂത്രണത്തിന് നേതൃത്വം നൽകിയ ഗുണ്ടാനേതാവ് കാക്ക രഞ്ജിത്തിനെ ജയിലിൽനിന്ന് 244 തവണ വിളിച്ചെന്നാണ് കണ്ടെത്തൽ. 2017 ജൂൈല 16ന് നല്ലളം മോഡേൺ സ്റ്റോപ്പിന് സമീപം കാർ യാത്രികനെ ആക്രമിച്ച് മൂന്ന് കിലോയോളം സ്വർണമാണ് അന്ന് കവർച്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.