ജയിലില്‍ കവര്‍ച്ച ആസൂത്രണം: കൊടി സുനിയെ 29ന് ചോദ്യം ചെയ്യും
text_fieldsകോഴിക്കോട്: കള്ളക്കടത്ത് സ്വർണം കൈക്കലാക്കാൻ ജയിലിൽ കവര്‍ച്ച ആസൂത്രണം ചെയ്തെന്ന കണ്ടെത്തലിൽ ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷയനുഭവിക്കുന്ന കൊടി സുനിയെ നവംബർ 29ന് ചോദ്യം ചെയ്യും. കേസ് അേന്വഷിക്കുന്ന നല്ലളം സി.െഎ പി. രാജേഷ്, എസ്.ഐ എസ്.ബി. കൈലാസ്നാഥ്, അസി. കമീഷണർ വി.കെ. അബ്ദുൽ റസാഖിെൻറ കീഴിലെ ക്രൈം സ്ക്വാഡ് എന്നിവരടങ്ങിയ സംഘമാണ് സുനിയെ വിയ്യൂർ ജയിലിലെത്തി ചോദ്യംെചയ്യുക.
ഇതിനായി അേന്വഷണ സംഘം ചോദ്യാവലി തയാറാക്കിവരുകയാണ്. ചോദ്യം ചെയ്യൽ കാമറയിൽ പകർത്തും. സുനി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിെച്ചന്ന് സൂചന ലഭിച്ചതിനാൽ ഫോൺ കണ്ടെത്താനും പരിശോധന നടത്തും. ജൂലൈ 16ന് കരിപ്പൂരിൽ നിന്ന് കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രവാസി തലശ്ശേരി ചൊക്ലി സ്വദേശി ഇസ്മയിലിെന നല്ലളം മോഡേൺ ബസാറിൽ തടഞ്ഞാണ് മൂന്നരകിലോയോളം സ്വർണമടങ്ങിയ ബാഗ് കവർന്നത്. അറസ്റ്റിലായവരെ ചോദ്യംചെയ്തപ്പോഴാണ് കവർച്ച ആസൂത്രണം െചയ്തതിൽ കൊടി സുനിയുണ്ടെന്ന് സൂചനകൾ ലഭിച്ചത്. തുടർന്ന് സുനിയെ ചോദ്യംചെയ്യാൻ പൊലീസ് കോടതിയുടെ അനുമതി വാങ്ങുകയായിരുന്നു.
നേരിട്ട് പങ്കാളികളായ പന്തീരാങ്കാവ് സ്വദേശി ദിൽഷാദ്, കൊടൽ നടക്കാവ് സ്വദേശി അതുൽ, ചക്കുംകടവ് സ്വദേശി റാസിക് എന്നിവരാണ് ആദ്യം പിടിയിലായത്. പിന്നാലെ അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാവ് കാക്ക രഞ്ജിത്ത് െകാല്ലം സ്വദേശി രാജേഷ് ഖന്നക്ക് 80 ലക്ഷത്തോളം രൂപക്ക് സ്വർണം വിറ്റെന്ന് മൊഴി നൽകി. രാജേഷ് ഖന്നയെ അറസ്റ്റുചെയ്തെങ്കിലും തൊണ്ടിമുതൽ കണ്ടെത്താനായില്ല. എന്നാൽ, ഇയാൾക്ക് െകാടി സുനിയുമായി അടുത്ത ബന്ധമുണ്ടെന്ന് മനസ്സിലായി. സുനിക്കൊപ്പം ഒാപറേഷൻ കുബേരയുമായി ബന്ധപ്പെട്ട് രാജേഷ് ഖന്നയും തടവിൽ കഴിഞ്ഞിരുന്നു.
ജാമ്യത്തിലിറങ്ങിയ രാേജഷ് ഖന്ന തുടർന്നും സുനിയെ ജയിലിൽ സന്ദർശിച്ചതായും കാക്ക രഞ്ജിത്ത് അടക്കം മൂരവും ഫോണിൽ ബന്ധപ്പെട്ടതായും തെളിവ് കിട്ടിയിട്ടുണ്ട്. കോഴിക്കോട് ജില്ല ജയിലിൽ കഴിയുന്ന കാക്ക രഞ്ജിത്തിനെയും ചോദ്യം ചെയ്യും. ഇതിനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകും. നിലവിൽ ജാമ്യത്തിലിറങ്ങിയ രാജേഷ് ഖന്നയെയും പൊലീസ് വീണ്ടും ചോദ്യംെചയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.