കൊടി സുനിയെ ജയിലിൽ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്
text_fieldsകൊടുവള്ളി: നഗരസഭ കൗൺസിലറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കൊടി സുനിയെ ജയിലിലെത്തി ചോദ്യംചെയ്യാനൊരുങ്ങി പൊലീസ്. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത് അടുത്ത ദിവസം തന്ന െ ജയിൽ വകുപ്പിന് പൊലീസ് നൽകിയേക്കും. കൊടുവള്ളി നഗരസഭ കൗൺസിലറായ കോഴിശ്ശേരി മജീദ ിനും കുടുംബത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ഭാര്യ എ.കെ. ഷെബിന കൊടുവള്ളി പൊ ലീസിൽ നൽകിയ പരാതിയിലാണ് കൊടി സുനിയെ ജയിലിൽ എത്തി ചോദ്യംചെയ്യാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. സി.ഐ ചന്ദ്രമോഹൻ മുമ്പാകെ ശനിയാഴ്ച ഷെബിന നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.
ഖത്തറിലുള്ള മജീദ് നാട്ടിലെത്തിയശേഷം പൊലീസ് വിശദമായി വിവരങ്ങൾ ശേഖരിക്കും. കോഴിശ്ശേരി മജീദ് അടുത്ത ദിവസം നാട്ടിലെത്തുമെന്നാണ് വിവരം. ഖത്തറിൽ പാർട്ട്ണർഷിപ്പിൽ സ്വർണ കച്ചവടം നടത്തിവരുന്ന ഭർത്താവായ മജീദിനെ 2019 മേയ് 25ന് കൊടി സുനി എന്നയാൾ രേഖകളില്ലാത്ത സ്വർണം വാങ്ങാത്തതിന് ഫോണിൽ വിളിച്ച് കൊന്നുകളയുമെന്നും വീട് തകർക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് ഷെബിനയുടെ പരാതി.
താനും മക്കളും ഭീതിയോടെയാണ് കഴിയുന്നത്. തനിക്കും ഭർത്താവിനും കുടുംബത്തിനും സംരക്ഷണം നൽകണമെന്നും സുനിക്കെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊടി സുനി തന്നെ ഭീഷണിപ്പെടുത്തിയെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഖത്തറിലുള്ള മജീദ് കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രതിപക്ഷ നേതാവിനും ഈ-മെയിൽ വഴി നിവേദനം നൽകിയിരുന്നു.
കൊടുവള്ളി നഗരസഭ കൗൺസിലർ കൂടിയായ കോഴിശ്ശേരി മജീദിനും കുടുംബത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച നടന്ന നഗരസഭ യോഗത്തിൽ ഭരണപക്ഷം കൊണ്ടുവന്ന പ്രമേയം ചർച്ചക്കെടുത്തതിനെത്തുടർന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾ തമ്മിൽ ബഹളവും കൈയാങ്കളിയും നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.