കൊടി സുനിക്ക് ജയിലിൽ അതിസുരക്ഷ; ഭക്ഷണമുൾപ്പെടെയുള്ളവ പരിശോധിക്കും
text_fieldsതൃശൂർ: ജയിലിൽവെച്ച് കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന കൊടി സുനിക്ക് സുരക്ഷ വർധിപ്പിച്ചു. ജയിൽ ഐ.ജിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.
നിലവിൽ അതിസുരക്ഷ ജയിലിലാണ് കൊടിസുനിയെ പാർപ്പിച്ചിരിക്കുന്നത്. ഭക്ഷണമുൾപ്പെടെയുള്ളവ വിശദ പരിശോധനക്ക് ശേഷമേ നൽകാവൂ എന്ന് നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമോയെന്നത് സംബന്ധിച്ച് ജയിൽ ഡി.ജി.പിയും ആഭ്യന്തര വകുപ്പും തീരുമാനിക്കും. സഹതാപം നേടാനുള്ള തന്ത്രമാണോ ഇതെന്നും സംശയിക്കുന്നുണ്ട്.
അതേസമയം, കൊടി സുനിയുടെയും ഫ്ലാറ്റ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ് റഷീദിെൻറയും ഫോൺവിളികളിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.