വേഗ റെയിൽപാത: എം.പിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി-കൊടിക്കുന്നിൽ വാക്പോര്
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് വേഗ റെയിൽപാത പദ്ധതിയെച്ചൊല്ലി എം.പിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കൊടിക്കുന്നിൽ സുരേഷ് എം.പിയും തമ്മിൽ വാക്പോര്. 65,000 കോടി രൂപ ബാധ്യത വരുത്തി നടപ്പാക്കുന്ന സിൽവർ ലൈൻ പദ്ധതി കേരളത്തിൽ വൻ ദുരന്തമായി മാറുമെന്നും ഇത് ഉപേക്ഷിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
എന്നാൽ, ഇത് കേരളത്തിെൻറ സ്വപ്ന പദ്ധതിയാണെന്നും എന്തുവില കൊടുത്തും നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയെ എതിർക്കുന്നവർ കേരളത്തിെൻറ താൽപര്യങ്ങൾക്ക് എതിര് നിൽക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ ഒാൺലൈനായി നടന്ന യോഗത്തിൽ ഇരുവരും തമ്മിൽ വാക്കുതർക്കമായി. മുഖ്യമന്ത്രിയുടെ മറുപടി ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞതാണെന്നാരോപിച്ച് കൊടിക്കുന്നിൽ സുരേഷ് യോഗം ബഹിഷ്കരിച്ചു.
ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്നതും 25,000ത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിയും വരുന്ന ഈ പദ്ധതി കേരളത്തിന് വലിയ ബാധ്യതയായി മാറുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.നിലവിലുള്ള റെയിൽവേ സംവിധാനം ശക്തിപ്പെടുത്തി വേഗം വർധിപ്പിക്കുന്നതിനു പകരം 65,000 കോടി രൂപയുടെ വേഗ റെയിൽപാത നിർമിക്കുന്നതിനു പിന്നിൽ വൻ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സർക്കാറും റെയിൽവേ മന്ത്രാലയവുമായി ചേർന്ന് റെയിൽവേയുടെ ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ആധുനികവത്കരിച്ച് നിലവിലുള്ള റെയിൽവേ യാത്രാസംവിധാനങ്ങൾ മെച്ചപ്പെടുത്താമെന്നിരിക്കെ, എല്ലാവരെയും സംശയത്തിെൻറ നിഴലിൽ നിർത്തിക്കൊണ്ട് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത് ദുരൂഹതയുണർത്തുന്നെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.