നേപ്പാളിൽ കുടുങ്ങിയ പ്രവാസികൾ; കൊടിക്കുന്നിൽ സുരേഷ് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി
text_fieldsന്യൂഡൽഹി: ഇന്ത്യക്കാർ ഉൾപ്പെടെ വിദേശ പൗരന്മാർക്കുളള കോവിഡ് പരിശോധന നേപ്പാൾ സർക്കാർ നിർത്തിവെച്ചതോടെ പ്രതിസന്ധിയിലായ പ്രവാസികൾക്കായി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് കത്ത് നൽകി. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറിനും സഹമന്ത്രി വി മുരളീധരനുമാണ് കൊടിക്കുന്നിൽ കത്ത് നൽകിയത്. നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
പല ഗൾഫ് രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രക്കാര്‍ക്ക് താൽക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർ നേപ്പാള്‍ വഴി യാത്ര ചെയ്യുന്നത്. ഇതുവരെയുള്ള നിബന്ധന അനുസരിച്ച് 14 ദിവസം നേപ്പാളില്‍ താമസിച്ച ശേഷം അവിടെ നിന്ന് പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി സൗദിയുൾപ്പെടെയുള്ള രാജ്യങ്ങളിലെക്ക് യാത്ര ചെയ്യാമായിരുന്നു. സൗദി അറേബ്യയിലേക്കുള്ള യാത്രക്കാരാണ് ഇപ്പോള്‍ നേപ്പാളിൽ കുടുങ്ങിയവരിൽ ഏറെയും.
കോവിഡ് പരിശോധനാ ഫലമില്ലാതെ സൗദി അറേബ്യയില്‍ പ്രവേശിക്കാനാവാത്തതിനാല്‍ ഇവരുടെ യാത്ര പ്രതിസന്ധിയിലായിരിക്കുകയാണിപ്പോള്‍. ഇവരിൽ പലരുടെയും വിസ കാലാവധി അവസാനിക്കാറായതും തൊഴിൽ നഷ്‌ടം സംഭവിക്കാൻ സാധ്യതയുള്ളവരും, ഒരുപാട് കാലത്തെ അനിശ്ചിതത്വത്തിനുശേഷം വീണ്ടും തൊഴിലവസരം ലഭിച്ചവരുമാണ്. ഈ സാഹചര്യം ശ്രദ്ധയിൽപെട്ട കൊടിക്കുന്നിൽ സുരേഷ് എം.പി ഉടനടി ഈ വിഷയത്തിൽ ഇടപെടുകയും ബന്ധപ്പട്ട മന്ത്രിമാർക്ക് കത്ത് നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.