ശബരിമല സി.പി.എമ്മിനെ ഭയപ്പെടുത്തുന്നു -കൊടിക്കുന്നിൽ
text_fieldsതിരുവനന്തപുരം: ശബരിമല വിഷയം സി.പി.എമ്മിനെ ഭയപ്പെടുത്തുന്നുവെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കൊടിക്ക ുന്നിൽ സുരേഷ്. ശബരിമലയെ തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന കമീഷന്‍റെ നിലപാട് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ ്ണൻ സ്വാഗതം ചെയ്തതത് ഇക്കാരണത്താലാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയം ജാതി-മത സ്പർധ വളർത്താൻ കോൺഗ്രസ് ഉപയോഗിച്ചിട്ടില്ല. വിശ്വാസികൾക്ക് ഒപ്പം നിന്ന് ആചാരങ്ങൾ സംരക്ഷിക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മാർക്സിസ്റ്റ് പാർട്ടിയുമാണ് ഭിന്നിപ്പിക്കാൻ ശ്രമിച്ചതെന്നും കൊടിക്കുന്നിൽ ആരോപിച്ചു.
മോദിക്ക് ബദലായി പ്രധാനമന്ത്രി സ്ഥാനാർഥിയായാണ് ജനങ്ങൾ രാഹുൽ ഗാന്ധിയെ കാണുന്നത്. രാഹുൽ ഗാന്ധി 14ന് കേരളത്തിലെത്തും. കോഴിക്കോട് കടപ്പുറത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും. ആറ് ജില്ലകളിലെ പ്രവർത്തകർ റാലിയിൽ പങ്കെടുക്കും. തുടർന്ന് രാഹുലിന്‍റെ പര്യടനങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ട ശുഹൈബിന്‍റെ കുടുംബത്തെയും പെരിയയിലെ യുത്ത് കോൺഗ്രസ് നേതാക്കളുടെയും വീട് രാഹുൽ സന്ദർശിക്കും. സുരക്ഷ അനുമതി ലഭിച്ചാൽ ജവാൻ വസന്തകുമാറിന്റെ വീടും രാഹുൽ സന്ദർശിക്കുമെന്നും കൊടിക്കുന്നിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.