''കൊള്ളരുതായ്മകൾക്ക് ഖുർആനെയും ഹദീസിനെയും കൂട്ടുപിടിക്കുന്ന ജലീലിന് ഖുർആൻ ഇറങ്ങിയ മാസം തന്നെ രാജിവെക്കേണ്ടി വന്നു''
text_fieldsതിരുവനന്തപുരം: ബന്ധുനിയമന കേസിലെ ലോകായുക്ത വിധിയെ തുടർന്ന് രാജിവെച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി.
''സത്യം ജയിച്ചു..എല്ലാ കൊള്ളരുതായ്മകളും ചെയ്ത് കൂട്ടിയിട്ട്, അതിനെ ന്യായീകരിക്കാൻ ഖുർആനെയും ഹദീസിനെയും കൂട്ടുപിടിച്ച മന്ത്രി ജലീലിന് ഖുർആൻ ഇറങ്ങിയ റമദാൻ മാസം ഒന്നിന് തന്നെ രാജിവെക്കേണ്ടി വരുന്നത് യാദൃശ്ചികമല്ല, ദൈവഹിതം തന്നെ ആയിരിക്കും.ഏവർകും റമദാൻ മുബാറക്..'' - കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.
കെ.ടി ജലീൽ രാജിക്കത്ത് ഗവർണർക്ക് കൈമാറിയത് ഇന്നാണ്. മന്ത്രിസ്ഥാനത്ത് തൂങ്ങിക്കിടക്കുന്ന കെ.ടി. ജലീലിെനതിരെ സി.പി.എമ്മിൽ കടുത്ത അതൃപ്തി നിലനിന്നിരുന്നു. ഭരണത്തിെൻറ അവസാന കാലങ്ങളിൽ സർക്കാറിനെയും മുന്നണിയെയും വിവാദങ്ങളിൽ ആഴ്ത്തിയ സംഭവങ്ങളിൽ പൂർണ രാഷ്ട്രീയസംരക്ഷണമാണ് സി.പി.എം ഒരുക്കിയിരുന്നത്. പക്ഷേ ഫലപ്രഖ്യാപന കാത്തിരിപ്പിനിടെ ഉണ്ടായ ലോകായുക്തവിധിക്ക് ശേഷം ബന്ധുനിയമനത്തിൽ മന്ത്രിയുടെ ഇടപെടലിെൻറ കൂടുതൽ തെളിവുകൾ പുറത്ത് വന്നതോടെ പാർട്ടി കൈവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.