കെ.പി.സി.സിക്കെതിരെ പരാതിയുമായി കൊടിക്കുന്നിൽ സുരേഷ്
text_fieldsന്യൂഡൽഹി: കെ.പി.സി.സി അംഗങ്ങളെ തീരുമാനിച്ചത് കൂടിയാലോചനകള്‍ ഇല്ലാതെയാണെന്നു ചൂണ്ടിക്കാട്ടി കൊടിക്കുന്നില്‍ സുരേഷ് എം.പി രംഗത്ത്. നേതൃത്വം കൂടിയാലോചനയില്ലാതെയാണ് തീരുമാനങ്ങളെടുക്കുന്നത്. പുതിയ കെ.പി.സി.സി അംഗങ്ങളെ തീരുമാനിച്ചത് ആരും അറിഞ്ഞില്ല.
വർക്കിങ് പ്രസിഡന്റായ താൻപോലും വിവരങ്ങളറിഞ്ഞത് സമൂഹമാധ്യമങ്ങളിലൂടെയാണ്. കെ.പി.സി.സി നേതൃത്വത്തിനെതിരെ വ്യാപക വിമർശനമുണ്ട്. മുല്ലപ്പള്ളിയും സുധീരനും വിട്ടുനിന്നത് ചർച്ച ചെയ്യണം.
കെ. സുധാകരനും വി.ഡി. സതീശനും എതിരായ പരാതികൾ കേന്ദ്രനേതൃത്വത്തിന് അറിയാം. പ്ലീനറിക്കുശേഷം കേരളത്തിലെ പ്രശ്നങ്ങളിൽ പരിഹാരം കാണണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.