കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കൊടിക്കുന്നിൽ
text_fieldsകുട്ടനാട്: മങ്കൊമ്പ് പാലത്തിലൂടെയുള്ള കെ.എസ്.ആര്.ടി.സി ബസിെൻറ കന്നിയാത്രയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ആക്ഷേപം. മാസ്ക് നേരാംവണ്ണം വെക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ആളുകളെ കുത്തിനിറച്ച ബസിൽ അദ്ദേഹം യാത്ര ചെയ്തത്.
സ്വകാര്യ ബസുൾപ്പെടെ വാഹനങ്ങള്‍ക്ക് കര്‍ശന മാര്‍ഗനിർദേശങ്ങള്‍ നിലനില്‍ക്കെയാണ് എം.പി ഉള്‍പ്പെടെയുള്ളവര്‍ മുഖാവരണം ധരിക്കാതെ പൊതുവാഹനത്തില്‍ നിന്ന് യാത്ര ചെയ്തത്.
നേരത്തേ ബോട്ടിൽ യാത്ര ചെയ്ത് സമരം നടത്തിയ എം.പിക്കെതിരെ കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് കേസ് എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.