ചെറിയാൻ ഫിലിപ് രാജ്യസഭ സ്ഥാനാർഥിയാകാൻ യോഗ്യനെന്ന് കൊടിക്കുന്നിൽ സുരേഷ്
text_fieldsതിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് രാജ്യസഭാ സ്ഥാനാർഥിയാകാൻ യോഗ്യനെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ചെറിയാൻ ഫിലിപിന് ഇതുവരെ കോൺഗ്രസ് സീറ്റിൽ മത്സരിക്കാൻ അവസരം ലഭിച്ചിട്ടില്ല. താനുൾപ്പെടെയുള്ള നേതാക്കൾ ചെറിയാൻ ഫിലിപ്പിന്റെ പിന്മുറക്കാരാണെന്നും കൊടിക്കുന്നിൽ സുരേഷ്പറഞ്ഞു.
എന്നാൽ കെ.പി.സി.സി നേതൃത്വത്തിന്റെ അഭിപ്രായം കേട്ട ശേഷം കോൺഗ്രസ് ഹൈക്കമാന്റാണ് രാജ്യസഭാ സീറ്റിലേക്ക് ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷവും ജി 23 യോഗം ചേർന്നത് തെറ്റാണെന്നും രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്നാണ് തന്‍റെ ആഗ്രഹമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭാ സ്ഥാനാർഥികളായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡിന് മുതിർന്ന നേതാവ് കെ. മുരളീധരൻ സോണിയാഗാന്ധിക്ക് കത്തയച്ചു. സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ പൊതുവായ മാനദണ്ഡം വേണമെന്നും തോറ്റവർ അതതു മണ്ഡലങ്ങളിൽ പോയി പ്രവർത്തിക്കട്ടെ എന്നും രാജ്യസഭയിൽ ക്രിയാത്മകമായി ചർച്ചകളിൽ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കണമെന്നും മുരളീധരൻ കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.