ഫൈസല്‍ വധക്കേസ്: കൊടിഞ്ഞിയില്‍ 19ന് ഹര്‍ത്താല്‍
text_fieldsതിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ അന്വേഷണം പൊലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് 19ന് കൊടിഞ്ഞിയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ കൊടിഞ്ഞിയിലെ സര്‍വകക്ഷി യോഗം തീരുമാനിച്ചു. അന്നേദിവസം ചെമ്മാട് ടൗണില്‍ റോഡ് ഉപരോധിക്കും. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് കൊടിഞ്ഞി ഫാറൂഖ് നഗര്‍ അക്ബര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന രാഷ്ട്രീയപാര്‍ട്ടികളുടെ സമരപ്രഖ്യാപന കണ്‍വെന്‍ഷനിലാണ് തീരുമാനം.
ഫൈസല്‍ കൊല്ലപ്പെട്ടിട്ട് രണ്ടു മാസം പൂര്‍ത്തിയാകുന്ന ജനുവരി 19ന് അന്വേഷണത്തില്‍ പൊലീസ്-ആര്‍.എസ്.എസ് ഒത്തുകളി അവസാനിപ്പിക്കുക, ഫൈസലിന്‍െറ കുടുംബത്തിന് നീതി ലഭ്യമാക്കുക, സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കുക, ഭാര്യക്ക് ജോലി നല്‍കുക, ഗൂഢാലോചനയില്‍ പങ്കെടുത്ത ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ക്കെതിരെ നടപടി എടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
കേസന്വേഷണത്തില്‍ ഉന്നത പൊലീസ് വൃത്തങ്ങള്‍ രേഖാമൂലം മറുപടി നല്‍കുന്നതുവരെ സമരം തുടരാനും യോഗം തീരുമാനിച്ചു.
സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്‍റ് എം.പി. മുഹമ്മദ് ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. നീലങ്ങത്ത് അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.