ആര്‍.എസ്.എസ് നേതാവിനെതിരെ പൊലീസ് കേസെടുക്കണം –കോടിയേരി
text_fields
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വധഭീഷണി പ്രസംഗം നടത്തിയ ആര്‍.എസ്.എസ് നേതാവിനെതിരെ സംസ്ഥാന പൊലീസ് കേസെടുക്കണമെന്ന് സി.പി.എം. മധ്യപ്രദേശ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നല്ളെന്ന് പറഞ്ഞ് വെല്ലുവിളി നടത്തിയ ആളെ വെറുതെ വിടാന്‍ പാടില്ളെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അത്യന്തം പ്രകോപനപരമായ പ്രഖ്യാപനം നടത്തിയ നേതാവിനെ ജയിലില്‍ അടയ്ക്കേണ്ടതാണ്. എന്നാല്‍, മധ്യപ്രദേശ് ആഭ്യന്തരമന്ത്രി പ്രസംഗത്തെ ന്യായീകരിച്ചു. കേരള പൊലീസിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിയമപരമായ എല്ലാ സാധ്യതയുമുണ്ട്. എന്‍.ഐ.എ പോലുള്ള ഏജന്‍സിയാണ് ഇത്തരം കേസ് ഏറ്റെടുക്കേണ്ടത്. ഭീകരവിരുദ്ധ നിയമപ്രകാരം കേസെടുക്കേണ്ടതുമാണ്. നേതാവിനെ ആര്‍.എസ്.എസില്‍നിന്ന് മാറ്റി നിര്‍ത്തിയതുകൊണ്ട് പ്രശ്നത്തിന്‍െറ ഗൗരവം കുറയുന്നില്ല.
കേരളത്തില്‍ സി.പി.എമ്മിനെതിരെ നടത്തിയ ആക്രമണത്തെ മറച്ചുപിടിക്കാനാണ് ദേശവ്യാപകമായി ആര്‍.എസ്.എസ് പ്രചാരണം നടത്തുന്നത്. വര്‍ഗീയ ധ്രുവീകരണത്തിനു വേണ്ടിയാണിത്. ഇതു തുറന്നുകാട്ടാന്‍ ഇ.എം.എസ് ദിനമായ മാര്‍ച്ച് 19 മുതല്‍ എ.കെ.ജി ദിനമായ മാര്‍ച്ച് 22 വരെ ഏരിയ തലത്തില്‍ ബഹുജനസംഗമം നടത്തും.ബജറ്റ് ചോര്‍ന്നെന്ന പ്രചാരണം ശരിയല്ല. മന്ത്രിയുടെ ജീവനക്കാരന്‍െറ ഭാഗത്തുനിന്ന് അമിതാവേശത്തിന്‍െറ ഭാഗമായുണ്ടായ വീഴ്ചയാണ്. അയാളെ വെള്ളിയാഴ്ചതന്നെ നീക്കി. പുതിയ മന്ത്രി ബജറ്റ് അവതരിപ്പിക്കണമെന്ന യു.ഡി.എഫ് ആവശ്യത്തിന് വഴങ്ങാന്‍ ഉദ്ദേശിക്കുന്നിലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.